'യുദ്ധം തോല്‍വിയാണ്, ഒരു പരാജയം മാത്രം': അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

'യുദ്ധം  തോല്‍വിയാണ്, ഒരു പരാജയം മാത്രം':  അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി:  ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ.

യുദ്ധം ഒരു തോല്‍വിയാണ്, ഒരു പരാജയം മാത്രം. ഇസ്രയേലിലും പലസ്തീനിലും സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ വിശ്വാസികളെ അഭിസംബോധന ചെയ്ത് മാര്‍പാപ്പ പറഞ്ഞു.

ഭീകരതയും യുദ്ധവും ഒരു പ്രശ്നവും പരിഹരിക്കില്ല. മറിച്ച് നിരപരാധികളായ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതവും മരണവും മാത്രമേ നല്‍കൂവെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

'ആക്രമണങ്ങളും ആയുധങ്ങളും ദയവായി അവസാനിപ്പിക്കൂ. കാരണം തീവ്രവാദവും യുദ്ധവും ഒരു പരിഹാരവും കൊണ്ടു വരുന്നില്ല. മറിച്ച് നിരവധി നിരപരാധികളുടെ മരണത്തിനും കഷ്ടപ്പാടുകള്‍ക്കും മാത്രമാണെന്ന് അതിടയാക്കുന്നത്. ഇസ്രായേലിലും പലസ്തീനിലും സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം'- മാര്‍പാപ്പ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.