കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി: അഖില്‍ സജീവനെതിരെ ഒരു കേസ് കൂടി!

കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി: അഖില്‍ സജീവനെതിരെ ഒരു കേസ് കൂടി!

ആരോഗ്യ മന്ത്രിയുടെ ഓഫിസിനെ മറയാക്കി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ പ്രതി അഖില്‍ സജീവനെതിരെ മറ്റൊരു കേസ് കൂടി. 10 ലക്ഷം രൂപ തട്ടിയെന്ന പത്തനംതിട്ട വലിയകുളം സ്വദേശിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

കിഫ്ബിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞാണ് പണം യുവാവില്‍ നിന്നും തട്ടിയെടുത്തത്. അഖില്‍ സജീവും യുവമോര്‍ച്ച റാന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രാജേഷും ചേര്‍ന്നാണ് പണം തട്ടിയതെന്ന് പരാതിയില്‍ പറയുന്നു.

ഇരുവരും പ്രതികളാവുന്ന രണ്ടാമത്തെ കേസാണിത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം സിഐടിയു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന അഖില്‍ സജീവനെ നാളെ തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട ഇയാള്‍ വ്യാജ സീലും ഉപ്പും നിര്‍മ്മിച്ചു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ . ഇത് സാധൂകരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.