ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി

ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി: ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഇവയാണ്: 097235226748, 0972543278392. [email protected] എന്ന ഇ-മെയില്‍ വഴിയും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം.

ഇസ്രയേല്‍ - ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയച്ചിരുന്നു.

കൂടാതെ ഇസ്രയേലിലും പലസ്തീനിലും നടക്കുന്ന സംഭവ വികാസങ്ങള്‍ കണക്കിലെടുത്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും വിവരങ്ങളും സഹായവും നല്‍കാനും വിദേശകാര്യ മന്ത്രാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ഥാപിച്ചു. കണ്‍ട്രോള്‍ റൂം നമ്പറായ 1800118797 ടോള്‍ ഫ്രീയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.