ദുബായ് ഗ്ലോബല്‍ വില്ലേജ്; പുതിയ ബസ് റൂട്ടുകള്‍ പ്രഖ്യാപിച്ച് ആര്‍ടിഎ

ദുബായ് ഗ്ലോബല്‍ വില്ലേജ്; പുതിയ ബസ് റൂട്ടുകള്‍ പ്രഖ്യാപിച്ച് ആര്‍ടിഎ

ദുബായ്: ദുബായ് ഗ്ലോബല്‍ വില്ലേജിലേക്ക് പുതിയ ബസ് റൂട്ടുകള്‍ പ്രഖ്യാപിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. സന്ദര്‍ശകര്‍ക്ക് വേഗത്തില്‍ ഗ്ലോബല്‍ വില്ലേജില്‍ എത്തിച്ചേരാന്‍ കഴിയുന്ന രീതിയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം 18നാണ് ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണിന് തുടക്കമാവുക.

ഗ്ലോബല്‍ വില്ലേജിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് നാല് ബസ് റൂട്ടുകളാണ് റോഡ്സ് ആന്റ് ട്രാന്‍സ്പേര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ ഇത്തിഹാദ് ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ 40 മിനിറ്റിലും അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ മണിക്കൂറിലും ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് പുറപ്പെടും. മാള്‍ ഓഫ് എമിറേറ്റസ് ബസ് സ്റ്റേഷനില്‍ നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ടായിരിക്കും സര്‍വീസ്. ഒരു യാത്രക്ക് 10 ദിര്‍ഹമാണ് നിരക്ക്.

ഗ്ലോബല്‍ വില്ലേജില്‍ ഇലക്ട്രിക് അബ്ര സര്‍വീസും ആര്‍ടിഎ പുനരാരംഭിക്കും. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് പരമ്പരാഗത ബോട്ടുകളാകും പാര്‍ക്കിലെ വാട്ടര്‍ കനാലിലൂടെ സഞ്ചരിക്കുക. പുതിയ സീസണില്‍ നിരവധി ആകര്‍ഷണങ്ങളാണ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകര്‍ക്കായി ഒരിക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 400 കലാകാരന്മാരുടെ കലാവിരുന്നുകള്‍ ഗ്ലോബല്‍ വില്ലേജില്‍ അരങ്ങേറും. കരിമരുന്ന് പ്രയോഗം ഉള്‍പ്പെടെ നിരവധി ആകര്‍ഷണങ്ങള്‍ വേറെയും ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.