ആഡംബര യാത്രയൊരുക്കാൻ ബിയോണ്ട് എയർലൈൻ; ദുബൈയിൽ പുതിയ വിമാനം അവതരിപ്പിച്ചു

ആഡംബര യാത്രയൊരുക്കാൻ ബിയോണ്ട് എയർലൈൻ; ദുബൈയിൽ പുതിയ വിമാനം അവതരിപ്പിച്ചു

ദുബായ്: ആഡംബര യാത്രയൊരുക്കാൻ ബിയോണ്ട് എയർലൈൻ വൈകാതെ പറന്നുയരും. ബിയോണ്ടിന്റെ ഉദ്ഘാടന വിമാനങ്ങൾ നവംബർ ഒമ്പതിനും പതിനേഴിനും ഇടയിൽ ദുബായിയിൽ നിന്ന് പറന്നുയരും. 44 യാത്രക്കാരെ മാത്രം വഹിച്ചുള്ള സർവീസിൽ ബിസിനസ് ക്ലാസ് മാത്രമാകും ഉണ്ടാകുക.

ദുബൈ ആസ്ഥാനമായുള്ള ആഡംബര എയർലൈൻ സ്റ്റാർട്ടപ്പാണ് ബിയോണ്ട് എയർലൈൻസ്. റിയാദ്, മ്യൂണിക്ക്, സൂറിച്ച് എന്നിവിടങ്ങളിലേക്ക് ആയിരിക്കും ഉദ്‌ഘാടന യാത്രകൾ. ബിയോണ്ട് എയർലൈൻസിന്റെ 44 യാത്രക്കാർക്ക് ഇരിക്കാവുന്ന എയർബസ് എ319 എന്ന വിമാനം സ്വകാര്യ കാരിയർ പ്രദർശിപ്പിച്ചു. ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലായിരുന്നു പ്രദർശനം.

2024 മാർച്ച് അവസാനത്തോടെ ദുബൈയിൽ നിന്നും മിലാനിലേക്ക് എയർലൈൻ പറക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 32 വിമാനങ്ങളും 60 ലക്ഷ്യസ്ഥാനങ്ങളും പ്ലാൻ ചെയ്യുന്നു. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ മാലിദ്വീപിലേക്ക് കൊണ്ടുവരുന്ന എയർബസ് എ320-ഫാമിലി എയർക്രാഫ്റ്റിന്റെ ഫ്ലാറ്റ് കോൺഫിഗറേഷനിൽ ബിയോണ്ട് പറക്കും. ഈ ആദ്യ ബിയോണ്ട് വിമാനം നവംബർ പകുതിയോടെ ദുബായ് എയർ ഷോയിൽ പ്രദർശിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.