ഐഡി കാര്‍ഡ് നിര്‍ബന്ധം: കക്ഷികളോടൊപ്പം വരുന്നവര്‍ക്ക് പ്രവേശനമില്ല; ഹൈക്കോടതിയില്‍ കര്‍ശന നിയന്ത്രണം

 ഐഡി കാര്‍ഡ് നിര്‍ബന്ധം: കക്ഷികളോടൊപ്പം വരുന്നവര്‍ക്ക് പ്രവേശനമില്ല; ഹൈക്കോടതിയില്‍ കര്‍ശന നിയന്ത്രണം

കൊച്ചി: ഹൈക്കോടതിയിലെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അടുത്തിടെ ഉണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രവേശന പാസ് നല്‍കുന്നത് പരമാവധി നിയന്ത്രിക്കും. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാറാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

കക്ഷികളോടൊപ്പം വരുന്നവര്‍ക്ക് ഹൈക്കോടതിയില്‍ പ്രവേശനമില്ല. അഭിഭാഷകരും ക്ലാര്‍ക്കുകളും ഹൈക്കോടതി ജീവനക്കാരും ഐഡി കാര്‍ഡ് ധരിച്ചുവേണം ഹൈക്കോടതിയില്‍ പ്രവേശിക്കാന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഐഡി കാര്‍ഡും സേനാംഗങ്ങള്‍ യൂണിഫോമും ധരിച്ചിരിക്കണം. ഗൗണ്‍ ധരിക്കാതെ എത്തുന്ന അഭിഭാഷകര്‍ പ്രവേശന കവാടത്തില്‍ ഐഡി കാര്‍ഡ് കാണിക്കണം. ഗൗണ്‍ ധരിച്ചെത്തുന്ന അഭിഭാഷകരെ സംശകരമായ സാഹചര്യത്തില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് നോട്ടീസില്‍ പറയുന്നത്.

അടുത്തിടെ ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമം നടന്നതാണ് സുരക്ഷ ശക്തമാക്കാന്‍ കാരണമായത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കോടതിയില്‍ ഹാജരായ പെണ്‍കുട്ടി വീട്ടുകാരുടെ കൂടെ പോകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് യുവാവ് കോടതി വരാന്തയില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ജീവനൊടുക്കാന്‍ നോക്കിയത്. ഇതിനെ തുടര്‍ന്നാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.