ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം: എണ്ണവില കുതിക്കുന്നു

ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം: എണ്ണവില കുതിക്കുന്നു

ന്യൂഡല്‍ഹി: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിനിടെ എണ്ണവില കുതിച്ചുയരുന്നു. എണ്ണവില ബാരലിന് 90 ഡോളറിലേക്ക് അടുക്കുകയാണ്. ബ്രെന്റ് ക്രൂഡിന്റെ വില 5.7 ശതമാനം ഉയര്‍ന്ന് 90.89 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 5.9 ശതമാനം ഉയര്‍ന്ന് 87.69 ലുമാണ് വ്യാപാരം അവസാനിപ്പിച്ചു. ഏപ്രിലിന് ശേഷം ഒരു ദിവസം എണ്ണവില ഇത്രയും ഉയരുന്നത് ഇതാദ്യമായാണ്. വടക്കന്‍ ഗാസയില്‍ നിന്നും 11 ലക്ഷം ആളുകളോട് മാറിതാമസിക്കാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശങ്ക പടര്‍ന്നിട്ടുണ്ട്. ഇതാണ് എണ്ണവിലയേയും സ്വാധീനിക്കുന്നത്.

അതേസമയം മിഡില്‍ ഈസ്റ്റിലേക്ക് സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്ക എണ്ണ വിപണിക്കുണ്ടെന്നെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധം എണ്ണ വിപണിയില്‍ ഉടന്‍ സ്വാധീനം ചെലുത്തില്ലെന്നാണ് ജെ.പി മോര്‍ഗന്റെ നിലപാട്. നിലവിലെ വിലയില്‍ നിന്നും വന്‍ വര്‍ധന വര്‍ഷാവസാനം വരെ പ്രതീക്ഷിക്കേണ്ടെന്നാണ് ജെ.പി മോര്‍ഗന്‍ അറിയിച്ചിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ എണ്ണക്ക് യു.എസ് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ സ്ഥിതി ഗുരുതരമാകുന്നതിന് ഇടയാക്കുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.