ബിരുദ സര്‍ട്ടിഫിക്കറ്റിന് പകരം ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ്! വിദ്യാര്‍ത്ഥിനിയും സര്‍വകലാശാലയും അറിഞ്ഞത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം

ബിരുദ സര്‍ട്ടിഫിക്കറ്റിന് പകരം ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ്! വിദ്യാര്‍ത്ഥിനിയും സര്‍വകലാശാലയും അറിഞ്ഞത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം

കൊച്ചി: കൊച്ചി സര്‍വകലാശാലയില്‍ വീണ്ടും വിവാദം. എല്‍എല്‍ബി പാസായ വിദ്യാര്‍ത്ഥിനിക്ക് സര്‍വകലാശാല നല്‍കിയത് എല്‍എല്‍എം സര്‍ട്ടിഫിക്കറ്റ്. കൊച്ചി കുസാറ്റില്‍ നിന്ന് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പാസായ വിദ്യാര്‍ത്ഥിനിക്കാണ് ബിരുദ സര്‍ട്ടിഫിക്കറ്റിന് പകരം ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ ഇക്കാര്യം വിദ്യാര്‍ത്ഥിനിയും സര്‍വകലാശാലയും അറിഞ്ഞത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

അടുത്തിടെ ഒരു ജോലിക്കായി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനി ഈ വിവരം അറിഞ്ഞത്. രേഖകള്‍ പരിശോധിച്ച നിയമന ഏജന്‍സിയാണ് സര്‍ട്ടിഫിക്കറ്റിലെ തെറ്റ് വിദ്യാര്‍ത്ഥിനിയെ അറിയിച്ചത്. ഈ തെറ്റ് തിരുത്താനായി സര്‍വകലാശാലയെ സമീപിച്ചപ്പോഴാണ് അമളി പറ്റിയ കാര്യം അധികൃതരും അറിഞ്ഞത്.

2013 ലാണ് വിദ്യാര്‍ത്ഥിനി എല്‍എല്‍ബി പാസായത്. എന്നാല്‍ ഈ വിദ്യാര്‍ത്ഥിനിക്കൊപ്പമുള്ള മറ്റ് വിദ്യാര്‍ത്ഥികളുടെയൊന്നും സര്‍ട്ടിഫിക്കറ്റില്‍ ഇത്തരത്തിലുള്ള പിഴവ് സംഭവിച്ചിട്ടില്ലെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു. ഇത്തരത്തില്‍ ഒരു പിഴവ് എങ്ങനെ സംഭവിച്ചെന്ന് അന്വേഷിക്കാന്‍ വൈസ്ചാന്‍സിലര്‍ ഉത്തരവിട്ടിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.