യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികള്‍; സമാധാനം ആഹ്വാനം ചെയ്ത് ട്രംപ്

യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികള്‍; സമാധാനം ആഹ്വാനം ചെയ്ത് ട്രംപ്

വാഷിങ്ടണ്‍: യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികള്‍. പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു.

പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഇവര്‍ അകത്ത് പ്രവേശിക്കുകയായിരുന്നു. ഡോണള്‍ഡ് ട്രംപിന്റെ അനുയായികളും പോലീസും തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ ഉണ്ടായതിനാല്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.

അതിക്രമിച്ച്‌ കയറിയ ട്രംപ് അനുകൂലികള്‍ പോലീസുമായി ഏറ്റുമുട്ടി. പോലീസ് വെടിവയ്‌പ്പില്‍ ട്രംപ് അനുകൂലിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീ കൊല്ലപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്.

എന്നാൽ ഈ സംഭവത്തിനു പിന്നാലെ സമാധാനം ആഹ്വാനം ചെയ്തുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ട്രംപ് പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ അനൂകൂലികളോട് ആവശ്യപ്പെട്ടത്.

'എനിക്ക് നിങ്ങളുടെ വേദന മനസിലാകും, നിങ്ങള്‍ക്ക് മുറിവേറ്റിട്ടുണ്ടെന്ന് എനിക്കറിയാം. നമ്മളില്‍ നിന്ന് തട്ടിയെടുത്ത ഒരു തിരഞ്ഞെടുപ്പാണ് നടന്നത്.എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ വീടുകളിലേക്ക് മടങ്ങണം. നമ്മുക്ക് സമാധാനം നിലനിര്‍ത്തേണ്ടതുണ്ട്.ക്രമാസമാധാനം പാലിക്കേണ്ടതുണ്ട്',ട്രംപ് പറഞ്ഞു. 'നിയമപാലകരായ മഹാന്‍മാരെ നാം ബഹുമാനിക്കേണ്ടതുണ്ട്. ആരേയും നമ്മള്‍ വേദനിപ്പിക്കരുത്.ഇത് കഠിനമായൊരു സമയമാണ്. ഇതുപോലൊരു സമയം മുന്‍പ് ഉണ്ടായിട്ടില്ല. ഇതുപോലെ നമ്മളില്‍ നിന്ന്, നിങ്ങളില്‍ നിന്ന് ഈ രാജ്യത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് അവര്‍ അട്ടിമറിച്ചൊരു സാഹചര്യം മുന്‍പ് ഉണ്ടായിട്ടില്ല', ട്രംപ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.