ഷാര്‍ജ: യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം. ചെക്ക് ഇന്‍ ഉള്‍പ്പെടെയുളള യാത്രാ നടപടികള്‍ സെല്‍ഫ് കൗണ്ടറുകളിലൂടെ സ്വന്തമായി ചെയ്യാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. എയര്‍ അറേബ്യയിലെ യാത്രക്കാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാകുക.
ചെക്ക്-ഇന്‍ മുതല്‍ ബാഗേജ് ഡ്രോപ്പും ബോഡിങ് പാസും ഉള്‍പ്പെടെയുളള നടപടികള്‍ യാത്രക്കാര്‍ക്ക് സെല്‍ഫ് കൗണ്ടറുകളിലൂടെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇതുവഴി കഴിയും. യുഎഇയിലെ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരു പോലെ സെല്‍ഫ് സേവനം ലഭ്യമാണ്. എയര്‍പോര്‍ട്ടില്‍ സ്വയം ചെക്ക്-ഇന്‍ ചെയ്യാവുന്ന കിയോസ്‌കുകളില്‍ പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്ത് ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.
പിഎന്‍ആര്‍ നല്‍കിയാലും സേവനം ലഭ്യമാകും. യാത്രക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ കിയോസ്‌കുകള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍, ബോഡിങ് പാസും ലഗേജ് ടാഗും ലഭിക്കും. സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളിലൂടെ ബാഗേജുകള്‍ ഡ്രോപ്പ് ചെയ്യാവുന്നതാണ്. പിന്നാലെ സ്മാര്‍ട്ട് ഗേറ്റില്‍ പ്രവേശിച്ച് ക്യാമറയിലേക്ക് നോക്കുന്നതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും. ഇതിന് പിന്നാലെ സ്മാര്‍ട്ട് ഗേറ്റ് യാന്ത്രികമായി തുറക്കും. തുടര്‍ന്ന് യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറുന്നതിനായി ഇലക്ട്രോണിക് ഗേറ്റുകളിലേക്ക് പോകാം. യാത്രക്കാര്‍ക്ക് സംശയ നിവാരണത്തിനായി സ്മാര്‍ട്ട് ഇന്‍ഫര്‍മേഷന്‍ ഡെസ്‌കും ഷാര്‍ജ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ചെക്ക്-ഇന്‍ മുതല്‍ ബാഗേജ് ഡ്രോപ്പും ബോഡിങ് പാസും ഉള്‍പ്പെടെയുളള നടപടികള്‍ യാത്രക്കാര്‍ക്ക് സെല്‍ഫ് കൗണ്ടറുകളിലൂടെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇതുവഴി കഴിയും. യുഎഇയിലെ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരു പോലെ സെല്‍ഫ് സേവനം ലഭ്യമാണ്. എയര്‍പോര്‍ട്ടില്‍ സ്വയം ചെക്ക്-ഇന്‍ ചെയ്യാവുന്ന കിയോസ്‌കുകളില്‍ പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്ത് ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.