'എ.ഐയുടെ അപകട സാധ്യതകള്‍ നിയന്ത്രിക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും': ബ്ലെച്ച്ലി പ്രഖ്യാപനത്തില്‍ ഒപ്പിട്ട് ഇന്ത്യ ഉള്‍പ്പെടെ 28 രാജ്യങ്ങള്‍

 'എ.ഐയുടെ അപകട സാധ്യതകള്‍ നിയന്ത്രിക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും': ബ്ലെച്ച്ലി പ്രഖ്യാപനത്തില്‍  ഒപ്പിട്ട് ഇന്ത്യ ഉള്‍പ്പെടെ 28 രാജ്യങ്ങള്‍

ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകട സാധ്യതകള്‍ വിലയിരുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ബ്രിട്ടണില്‍ നടന്ന എ.ഐ സുരക്ഷാ ഉച്ചകോടിയില്‍ ഇന്ത്യയും മറ്റ് 27 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ബ്ലെച്ച്ലി പ്രഖ്യാപനത്തില്‍ ഈ രാജ്യങ്ങളെല്ലാം ഒപ്പിട്ടു.

ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ബ്രിട്ടന്‍, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ചിലി, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍, കെനിയ, സൗദി, അറേബ്യ, നെതര്‍ലാന്‍ഡ്സ്, നൈജീരിയ, ഫിലിപ്പീന്‍സ്, റിപ്പബ്ലിക് ഓഫ് കൊറിയ, റുവാണ്ട, സിംഗപ്പൂര്‍, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി, ഉക്രെയ്ന്‍, യുഎഇ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്യന്‍ യൂണിയനും പ്രഖ്യാപനത്തിന്റെ ഭാഗമായി.

സുരക്ഷാ പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍, മൂല്യ നിര്‍ണയത്തിലൂടെയും മറ്റ് ഉചിതമായ നടപടികളിലൂടെയും നടപ്പാക്കുമെന്ന് പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. നിയന്ത്രിച്ചില്ലെങ്കില്‍ ലോകത്തിന്റെ അസ്തിത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള വികസനത്തെക്കുറിച്ച് ടെക് എക്സിക്യൂട്ടീവുകളും നിയമ നിര്‍മ്മാതാക്കളും മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ എ.ഐയുടെ സുരക്ഷിതമായ വികസനം കൈകാര്യം ചെയ്യുന്നതിനുള്ള ആദ്യത്തെ ശ്രമമായാണ് ഉച്ചകോടിയെ കാണുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.