മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷന്റെ സ്മരണിക 'വിശ്വദീപം' സിറോ മലബാര്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ പ്രകാശനം ചെയ്തു. ജ്യോതിസ് മാത്യുസ് ജോസിനാണ് ആദ്യ പതിപ്പ് കൈമാറിയത്. മെല്‍ബണിലെ രൂപതാ ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിലായിരുന്നു പ്രകാശന കര്‍മം.
ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷന്‍ ഭാരവാഹികളുടെ ഏറെക്കാലത്തെ സ്വപ്‌നത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് വിശ്വദീപം സ്മരണിക. ചടങ്ങില്‍ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷന്‍ ഭാരവാഹികളും മറ്റ് അംഗങ്ങളും അഭ്യുദയകാംക്ഷികളും നേരിട്ടും ഓണ്‍ലൈനിലൂടെയും പങ്കെടുത്തു. നോബിള്‍ തോമസ് സ്വാഗതവും സംഘടനാ പ്രസിഡന്റ് ബിജു ആന്റണി ആമുഖ പ്രസംഗവും നിര്‍വഹിച്ചു. കോര്‍ കമ്മിറ്റി അംഗമായ ജോജി ലൂക്കോസ് നന്ദി പറഞ്ഞു. ജസ്റ്റിന്‍ തോമസ് യോഗത്തിന് നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.