തിരക്കിന്റെ പേരില്‍ ഒഴിവാക്കാനുള്ളതല്ല പ്രഭാത ഭക്ഷണം; കഴിച്ചില്ലെങ്കില്‍ മറവി രോഗം വേഗമെത്തും

തിരക്കിന്റെ പേരില്‍ ഒഴിവാക്കാനുള്ളതല്ല പ്രഭാത ഭക്ഷണം; കഴിച്ചില്ലെങ്കില്‍ മറവി രോഗം വേഗമെത്തും

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷമാണ് പ്രഭാത ഭക്ഷണമെന്ന് പറയുന്നത് നാമെല്ലാം കേട്ടിരിക്കും. മിക്കവാറും പേരും ഇക്കാര്യം മനസിലുറപ്പിച്ചാണ് പ്രഭാത ഭക്ഷണം കഴിക്കുന്നത് പോലും. പക്ഷേ എന്ത് കാരണം കൊണ്ടാണ് പ്രഭാത ഭക്ഷണത്തിന് ഇത്ര പ്രധാന്യമര്‍ഹിക്കുന്നതെന്ന് ആരും ചിന്തിക്കാറില്ല.

പ്രഭാത ഭക്ഷണം എന്നതിന്റെ അര്‍ത്ഥം 'നോമ്പ് മുറിക്കുക' എന്നാണ്. രാത്രി മുഴുവന്‍ ഭക്ഷണം കഴിക്കാത്തതിന് ശേഷമുള്ള ആദ്യ ഭക്ഷണമാണ് പ്രഭാതത്തിലേത്.

1960 കളില്‍ അമേരിക്കന്‍ പോഷകാഹാര വിദഗ്ധനായ അഡെല്ലെ ഡേവിസ് 'പ്രഭാതഭക്ഷണം രാജാവിനെപ്പോലെയും, ഉച്ചഭക്ഷണം രാജകുമാരനെപ്പോലെയും, അത്താഴം ദരിദ്രനെപ്പോലെയും കഴിക്കണം' എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്നും ഇന്നും പ്രഭാത ഭക്ഷണം ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രഭാത ഭക്ഷണമാണ് ശരീരത്തിന് പ്രധാന പോഷകങ്ങള്‍ നല്‍കുന്നത്. ഒരു ദിവസത്തിന്റെ മുഴുവന്‍ ഊര്‍ജ്ജവും പോഷണവും അനുഭവപ്പെടുന്നതില്‍ പ്രധാന പങ്കാണ് രാവിലത്തെ ഭക്ഷണം.

പ്രഭാത ഭക്ഷണം യഥാര്‍ഥത്തില്‍ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണോ എന്ന് സംശയിക്കുന്നവരുണ്ട്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ദോഷകരമാണെന്നാണ് ചില ഗവേഷണങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്.

പതിവ് ഭക്ഷണത്തിന് പുറമേ ലഘു ഭക്ഷണവും കഴിക്കുന്നത് ശരീരത്തിന് ഒപ്റ്റിമല്‍ ആയി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജ്ജവും പോഷകങ്ങളും നല്‍കുന്നതിന് പുറമേ ദിവസം മുഴുവന്‍ കൂടുതല്‍ പ്രസരിപ്പും നല്‍കുന്നു. എന്നാല്‍ രാവിലത്തെ ഭക്ഷണം വിട്ടുകളയുന്നവര്‍ക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നം അസിഡിറ്റിയാണ്.

ഏറ്റവുമധികം പ്രഭാത ഭക്ഷണം ഉപേക്ഷിക്കുന്ന വിഭാഗം ജോലിക്ക് പോകുന്നവരാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും വീട്ടിലെ ജോലികള്‍ മാത്രം ചെയ്ത ജീവിക്കുന്നവരും ഇതേ അവസ്ഥയിലൂടെ തന്നെയാണ് കടന്നുപോകുന്നത്.

രാവിലെ ഭക്ഷണം ഉണ്ടാക്കി എല്ലാവര്‍ക്കും കൊടുക്കുന്ന വീട്ടമ്മമാര്‍ പോലും കൃത്യമായി പ്രഭാത ഭക്ഷണം കഴിക്കാറില്ല. മറ്റ് ഏത് സമയത്തെക്കാളും ശരീരത്തെ പോസിറ്റീവായും നെഗറ്റീവായും സ്വാധീനിക്കുന്നതാണ് പ്രഭാത ഭക്ഷണം.

അതിനാല്‍ ഏറ്റവും ആരോഗ്യകരമായ ഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. അതിന് കാരണമായി പറയപ്പെടുന്നത് തലച്ചോറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പോലും നിര്‍ണായക സ്വാധീനമാകുന്നെന്നാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ മറവി രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അതുകൊണ്ട് നാം ചിന്തിക്കുക രാവിലത്തെ ഭക്ഷണം ഒഴിവാക്കണോ ഒഴിവാക്കണ്ടയോയെന്ന്. തിരക്കുകള്‍ മനുഷ്യ ജീവിതത്തില്‍ സര്‍വ സഹജമാണ്. എന്നാല്‍ നമ്മുടെ പിഴവ് കൊണ്ടോ ഭക്ഷണം മുടക്കിയതിന്റെ പേരിലോ അസുഖത്തെ ക്ഷണിച്ച് വരുത്തേണ്ട കാര്യമുണ്ടോ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.