ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പട്ടികയില്‍ ഇടം നേടി മൂന്ന് ഇന്ത്യന്‍ വിഭവങ്ങള്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള മിസല്‍ പാവ് 18-ാം സ്ഥാനവും, പറാത്ത 23-ാം സ്ഥാനവും, ഡല്‍ഹിയുടെ പ്രിയപ്പെട്ട ചോലെ ബട്ടൂരെ 32-ാം സ്ഥാനവും സ്വന്തമാക്കി.
ഇവ മൂന്നും പൊതുവെ വടക്കേ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. എന്നിരുന്നാലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇപ്പോള്‍ ഇവ ജനപ്രിയമാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളില്‍ ഒന്നാണ് മിസല്‍ പാവ്. ക്രിസ്പിയും എരിവുള്ളതും വര്‍ണാഭവുമായ വിഭവമെന്നാണ് ടേസ്റ്റ് അറ്റ്‌ലസ് അവരുടെ സൈറ്റില്‍ ഈ രുചികരമായ വിഭവത്തെക്കുറിച്ച് വിവരിക്കുന്നത്.
ഡല്‍ഹിയില്‍ ലഭിക്കുന്ന ഏറ്റവും നല്ല സ്ട്രീറ്റ് ഫുഡ് കോമ്പോകളില്‍ ഒന്നാണ് ചോലെ ബട്ടൂരെ. ഇത് ലഭിക്കുന്ന ചില മികച്ച ഭക്ഷണ സ്‌പോട്ടുകളും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടേസ്റ്റ് അറ്റ്‌ലസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പട്ടികയില്‍ മികച്ച 50 പ്രഭാത ഭക്ഷണങ്ങളുടെ പേരുകള്‍ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളുവെങ്കിലും അവരുടെ വെബ്സൈറ്റിലെ സമീപകാല പട്ടികയില്‍ 51 മുതല്‍ 100 വരെയുള്ള റാങ്കുകളും ഉള്‍പ്പെടുന്നു. ഇതില്‍ നിഹാരി, ശ്രീഖണ്ഡ്, പാലക് പനീര്‍ തുടങ്ങിയ ഇന്ത്യന്‍ വിഭവങ്ങളും ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.