യുദ്ധാവസാനം ഗാസയുടെ സുരക്ഷാ ചുമതല ഇസ്രയേല്‍ ഏറ്റെടുക്കുമെന്ന് നെതന്യാഹു

യുദ്ധാവസാനം ഗാസയുടെ സുരക്ഷാ ചുമതല ഇസ്രയേല്‍ ഏറ്റെടുക്കുമെന്ന് നെതന്യാഹു

ടെല്‍ അവീവ്: യുദ്ധം അവസാനിച്ചാലും ഗാസയുടെ സുരക്ഷാ ചുമതല ഇസ്രയേല്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അത് എത്ര കാലത്തേക്കാണെന്ന് പറയാനാവില്ല.

ഗാസയുടെ സുരക്ഷാ ചുമതല ഇസ്രയേലിനല്ലെങ്കില്‍ പ്രതീക്ഷിക്കാനാവാത്ത തരത്തിലുള്ള ഹമാസ് ഭീകരതയുടെ പൊട്ടിത്തെറിയുണ്ടാകുമെന്നും എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.

ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കുന്നതുവരെ വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ആവര്‍ത്തിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിന് താല്‍ക്കാലിക വെടിനിര്‍ത്തലിന് സന്നദ്ധമാണെന്ന സൂചനയും നല്‍കി.

ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുമെന്നും മാനുഷിക പരിഗണന മുന്‍നിര്‍ത്തി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ഗാസയിലെ അല്‍ റന്‍തീസി ചൈല്‍ഡ് ആശുപത്രിയില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.