ആറു മാസകാലയളവിലും പ്രവാസികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ ബഹ്‌റൈന്‍

ആറു മാസകാലയളവിലും പ്രവാസികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ ബഹ്‌റൈന്‍

ബഹ്‌റൈന്‍: രാജ്യത്തുള്ള പ്രവാസികള്‍ക്ക് കുറഞ്ഞ കാലയളവിലേക്കും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ ഒരുങ്ങി ബഹ്‌റൈന്‍. ബഹ്‌റൈന്‍ തൊഴില്‍ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാനുമായ ജമീല്‍ ഹുമൈദാന്‍ തന്റെ ഔദ്യോഗിക ഗസറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ ഗസറ്റ് പ്രകാരം ആറു മാസകാലയളവിലേക്കും ഇനി പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. നിലവില്‍ രണ്ടു വര്‍ഷത്തേക്കും ഒരു വര്‍ഷത്തേക്കുമുള്ള വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാണ്. പുതിയ തീരുമാനത്തോടെ നാലിലൊന്നു നിരക്കില്‍ ഇനി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും.

തീരുമാനം ഉടനടി നടപ്പാക്കണമെന്ന് മന്ത്രി എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ, അംഗീകൃത മാന്‍പവര്‍ രജിസ്‌ട്രേഷന്‍ സെന്ററുകളുടെ അധികാരം കുറക്കാനും തീരുമാനമായി.

നിലവില്‍, എല്‍.എം.ആര്‍.എയുടെ അന്തിമ അനുമതിക്ക് വിധേയമായി അനുമതി നല്‍കുന്നതിനു പകരം മാന്‍പവര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രാഥമിക പ്രവര്‍ത്തനാനുമതി നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.