കൊച്ചി: കേരളവര്‍മ്മ കോളജിലെ യൂണിയന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.
തിരഞ്ഞെടുപ്പിന്റെ യഥാര്‍ഥ ടാബുലേഷന്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ആയിരിക്കും വിധി പ്രസ്താവം. രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ ഒറിജിനല്‍ ടാബുലേഷന്‍ ഷീറ്റ് സബ് ട്രഷറിയിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചത്. കോളജിന്റെ ഭാഗത്തുനിന്ന് രേഖകളുടെ പകര്‍പ്പ് മാത്രമായിരുന്നു ഹാജരാക്കിയത്. തുടര്‍ന്ന് എല്ലാ രേഖകളും വെള്ളിയാഴ്ചതന്നെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.
തന്റെ വിജയം അട്ടിമറിച്ചെന്നും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് റീ കൗണ്ടിങ് നടത്തിയതെന്നും ശ്രീക്കുട്ടന്‍ ഹര്‍ജിയില്‍ പറയുന്നു. റീ കൗണ്ടിങ് സമയത്ത് വൈദ്യുതി ബോധപൂര്‍വം തടസപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹര്‍ജിയില്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് പരാതി ഉണ്ടെങ്കില്‍ കോടതിയെ അല്ല, വൈസ് ചാന്‍സിലറെയാണ് സമീപിക്കേണ്ടതെന്നാണ് സര്‍വകലാശാലയുടെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.