ഖജനാവ് കാലിയാണെങ്കിലും നവകേരള സദസ് ആര്‍ഭാടമാക്കണം: പണം കണ്ടത്താന്‍ സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദേശം

ഖജനാവ് കാലിയാണെങ്കിലും നവകേരള സദസ് ആര്‍ഭാടമാക്കണം: പണം കണ്ടത്താന്‍ സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: ഖജനാവ് കാലിയാണെങ്കിലും നവകേരള സദസിന് ആര്‍ഭാടം കുറയാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം. സഹകരണ സംഘങ്ങള്‍ക്കാണ് ഇതിനുള്ള പണം കണ്ടത്തേണ്ട ചുമതല. നവകേരള സദസ് ആര്‍ഭാടപൂര്‍വം നടത്താന്‍ വേണ്ട പണം ചെലവഴിക്കാന്‍ സഹകരണ രജിസ്ട്രാര്‍ സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

നവകേരള സദസിലേക്ക് അതത് ജില്ലകളില്‍ മന്ത്രിമാര്‍ എത്തുമ്പോള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവ് കണ്ടെത്താന്‍ വേണ്ടി സഹകരണ സംഘങ്ങള്‍ സഹകരിക്കണമെന്ന നിര്‍ദേശമാണ് ഉത്തരവിലുള്ളത്.

അതത് സഹകരണ സംഘങ്ങളുടെ ശേഷി അനുസരിച്ച് പരസ്യത്തിലേക്ക് ചെലവഴിക്കുന്ന തുക നവകേരള സദസിന്റെ നടത്തിപ്പിനുവേണ്ടി ചിലവഴിക്കണം എന്ന നിര്‍ദേശമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

അതത് സംഘാടന സമിതി ആവശ്യപ്പെടുന്ന മുറയ്ക്ക് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 50,000 രൂപ വരേയും മുനിസിപ്പാലിറ്റികള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും 1,00,000 രൂപ വരേയും കോര്‍പ്പറേഷനുകള്‍ക്ക് 2,00,000 രൂപ വരേയും ജില്ലാ പഞ്ചായത്തുകള്‍ക്ക് 3,00,000 രൂപ വരേയും തനതുഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതി അനുമതി നല്‍കിക്കൊണ്ടാണ് സകരണ രജിസ്ട്രാര്‍ ഉത്തരവിട്ടത്.

തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശമോ, ഭാഗമോ ഉള്‍പ്പെടുന്ന ഏത് നിയോജക മണ്ഡലത്തിലെ നവകേരള സദസിനു വേണ്ടിയും തുക വിനിയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.