'മതിഭ്രമം' പ്രതിയെ വെറുതെ വിടാന്‍ തക്ക കാരണമല്ല: പാര്‍ലമെന്ററി സമിതി

  'മതിഭ്രമം' പ്രതിയെ വെറുതെ വിടാന്‍ തക്ക കാരണമല്ല:  പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: മതിഭ്രമം പോലെയുള്ള മെഡിക്കല്‍ കാരണങ്ങളാല്‍ മാത്രം കേസില്‍ പ്രതികളെ വെറുതെ വിടാനാവില്ലെന്ന് പാര്‍ലമെന്ററി സമിതി. നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാത്രമേ പ്രതികളെ വെറുതെ വിടാനാവൂവെന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പരിശോധിച്ച പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

നിയമത്തില്‍ മാനസിക രോഗം (മെന്റല്‍ ഇല്‍നെസ്) എന്ന വാക്കിനു പകരം അനാരോഗ്യകരമായ മനസ (അണ്‍സൗണ്ട് മൈന്‍ഡ്) എന്ന് പ്രയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാനസിക രോഗം എന്നത് ഏറെ അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്ന വിശാലമായ അര്‍ഥമുള്ളതാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.

ഐപിസി, സിആര്‍പിസി, തെളിവ് നിയമം എന്നിവയ്ക്കു പകരമുള്ള ബില്ലുകളാണ് സമിതി പരിശോധിച്ചത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് പുതിയ ബില്ലുകള്‍. ബില്ലുകള്‍ പരിശോധിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ രാജ്യസഭയില്‍ സമര്‍പ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.