കൊല്ലം മരുതിമലയില്‍ നിന്ന് വീണ് ഒന്‍പതാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; സുഹൃത്തായ പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്

കൊല്ലം മരുതിമലയില്‍ നിന്ന് വീണ് ഒന്‍പതാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; സുഹൃത്തായ പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്

കൊല്ലം: മരുതിമലയില്‍ നിന്ന് വീണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അടൂര്‍ പെരിങ്ങാട് സ്വദേശി മീനു ആണ് മരിച്ചത്. പരിക്കേറ്റ പെണ്‍കുട്ടിയെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഒരേ ക്ലാസില്‍ പഠിക്കുന്നവരാണ്.

വെള്ളിയാഴ്ച വൈകിട്ട് 6:30 ഓടെയായിരുന്നു സംഭവം. അപകടകരമായ സ്ഥലത്തേക്ക് കുട്ടികള്‍ പോകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീട് ഇരുവരും താഴെ വീണുകിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടികള്‍ ഉയരത്തില്‍ നിന്ന് താഴേയ്ക്ക് ചാടിയതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികള്‍ നേരത്തെയും ഈ പ്രദേശത്തേക്ക് വന്നിരുന്നതായി പൊലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.