റിയാദ്: രാജ്യത്ത് കടന്നു കയറി ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്കും തട്ടിക്കൊണ്ടു പോകലിനുമെതിരെ ഒരു മാസത്തിലേറെയായി ഇസ്രയേല്‍ തുടരുന്ന പ്രത്യാക്രമണത്തില്‍ ഗാസ കുരുതിക്കളമായി മാറിയതോടെ പ്രശ്‌ന പരിഹാരത്തിനായി സൗദി അറേബ്യ വിളിച്ചു ചേര്‍ത്ത അടിയന്തര ഉച്ചകോടിക്കായി അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കള്‍ സൗദിയില്‍ എത്തി.
യോഗത്തില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സൗദിയില്‍ എത്തിയിട്ടുണ്ട്. ആദ്യമായാണ് ഇബ്രാഹിം റൈസി സൗദി സന്ദര്‍ശിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താസ് അല്‍-സീസി, യു.എ.ഇ വൈസ് പ്രസിഡന്റ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് തുടങ്ങി 22 ഓളം അറബ-ഇസ്ലാമിക രാജ്യങ്ങളിലെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കാന്‍ റിയാദില്‍ എത്തിയിട്ടുള്ളത്.
പാലസ്തീന്‍ വിഷയത്തില്‍ സമാധാനമപരമായ പരിഹാരമാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. ഒ.ഐ.സി രാജ്യങ്ങളുടെയും അറബ് രാജ്യങ്ങളുടെയും രണ്ട് ഉച്ചകോടികളാണ് ഇന്നും നാളെയുമായി നടക്കുന്നത്. സൗദി-ആഫ്രിക്കന്‍ ഉച്ചകോടി ഇന്നലെ നടന്നിരുന്നു. ഇതില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഭരണാധികളും പ്രതിനിധികളും പങ്കെടുത്തു.
അതിനിടെ ഇസ്രയേല്‍ ഗാസയില്‍ അതിശക്തമായ ആക്രമണമാണ് നടത്തുന്നത്. ഹമാസിന്റെ മുഖ്യ ഒളിത്താവളമെന്ന് ഇസ്രയേല്‍ പറയുന്ന ഗാസയിലെ അല്‍ശിഫ ഹോസ്പിറ്റലിന് നേരെ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പട്ടതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.