മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ പത്താം വാര്‍ഷികാഘോഷം

മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ പത്താം വാര്‍ഷികാഘോഷം

മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ നൊവേനയും വിശുദ്ധ കുര്‍ബാനയും മലയാളത്തില്‍ ആരംഭിച്ചതിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു. ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. ജോസഫ് പനക്കല്‍, ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍ തുടങ്ങിയവര്‍ നിലവിളക്ക് കൊളുത്തിയാണ് പത്താം വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്.



സെന്റ് ആന്റണി കോര്‍ ഗ്രൂപ്പ് അംഗങ്ങളായ ജോയ് മാത്യു, ഷാജി വര്‍ഗീസ്, ഷാജി എബ്രഹാം, സാജു മാത്യു, ജിജിമോന്‍ ജോസഫ്, സജി ദേവസി, ലൗലി ജോണ്‍ തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ആഘോഷമായ സമൂഹബലിയും തുടര്‍ന്ന് ഹാളില്‍ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. കലാപരിപാടികളോടുകൂടി വാര്‍ഷികാഘോഷം സമാപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.