ഫ്രാൻസിലെ സേക്രഡ് ഹാർട്ട് ബസിലിക്കയിൽ അഞ്ജാത ആക്രമണം; ബലിപീഠം നശിപ്പിച്ചു വിശുദ്ധ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടു

ഫ്രാൻസിലെ സേക്രഡ് ഹാർട്ട് ബസിലിക്കയിൽ അഞ്ജാത ആക്രമണം; ബലിപീഠം നശിപ്പിച്ചു വിശുദ്ധ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടു

പാരിസ്: ഫ്രാൻസിലെ റൂവൻ അതിരൂപതയിലെ സേക്രഡ് ഹാർട്ട് ബസിലിക്കയിൽ അഞ്ജാതരുടെ ആക്രമണം. നവംബർ 14, 15 തീതയികളിൽ നടന്ന ആക്രമണത്തിൽ അൾത്താര നശിപ്പിക്കുകയും വിശുദ്ധ പാത്രങ്ങൾ മോഷ്ടിക്കുകയും ചെയ്തു.

ദൈവാലയം നശിപ്പിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലിസ് അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഫ്രഞ്ച് മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ബസിലിക്കയുടെ ഇപ്പോഴത്തെ അവസ്ഥ തികച്ചും ഭയാനകമാണ്. ഒരു പ്രതിമ തകർക്കുകയും വിശുദ്ധ പാത്രങ്ങൾ മോഷ്ടിക്കപ്പെടുകയും ചെയ്തെന്ന് ബസലിക്കയിലെ വികാരി ജെഫ്രോയ് ഡി ലാ ടൗഷെ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ദൈവ കൃപകൊണ്ടോ കരുതൽ കൊണ്ടോ വാഴ്ത്തപ്പെട്ട കൂദാശ മോഷ്ടിക്കപ്പെട്ടില്ല. പക്ഷേ ഭയാനകവും നാടകീയവുമായ അവസ്ഥയാണ് ഇപ്പോൾ ദൈവാലയത്തിലുള്ളത്. എല്ലാ വിശ്വാസികളും തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പുരോഹിതൻ പറഞ്ഞു. ഫ്രാൻ‌സിൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നെന്ന് അടുത്തിടെ പുറത്തു വന്ന ഒബ്സർവേറ്ററിയുടെ റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. 2022 ൽ ക്രിസ്ത്യാനികൾക്കെതിരായി നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഫ്രാൻസ് മൂന്നാം സ്ഥാനത്താണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26