തമിഴ്നാട്ടില്‍ പോര് കനക്കുന്നു; ഗവര്‍ണര്‍ തിരിച്ചയച്ച പത്ത് ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി

 തമിഴ്നാട്ടില്‍ പോര് കനക്കുന്നു; ഗവര്‍ണര്‍ തിരിച്ചയച്ച പത്ത് ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമാവുന്നതനിടെ, ഗവര്‍ണര്‍ ആര്‍.എന്‍ രവി തിരിച്ചയച്ച പത്തു ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി. ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ചതിനു പിന്നാലെ ഇതിനായി നിയമസഭ പ്രത്യേക സമ്മേളനം ചേരുകയായിരുന്നു.

ബില്ലുകള്‍ വീണ്ടും പരിഗണിക്കുന്നതിനിടെ പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും സഭ ബഹിഷ്‌കരിച്ചിരുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആണ് ബില്ലുകള്‍ വീണ്ടും പരിഗണിക്കുന്നതിന് പ്രമേയം അവതരിപ്പിച്ചത്.

2020 ലും 2023 ലും പാസാക്കിയ രണ്ട് ബില്ലുകള്‍ വീതവും കഴിഞ്ഞ വര്‍ഷം പാസാക്കിയ ആറ് ബില്ലുകളുമാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തിരിച്ചയച്ചത്. പ്രത്യേക കാരണമൊന്നും കാണിക്കാതെയായിരുന്നു ഗവര്‍ണറുടെ നടപടി. തിരിച്ചയയ്ക്കുന്ന ബില്ലുകള്‍ സഭ വീണ്ടും പാസാക്കിയാല്‍ ഗവര്‍ണര്‍ അനുമതി നല്‍കുന്നതാണ്

കീഴ്‌വഴക്കം.
പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിന് ഗവര്‍ണര്‍ തടസം നില്‍ക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാര്‍ വഴി ഉന്നമിടുകയാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.