ദുബായ്: ദുബായ് സെന്റ് മേരീസ് ദൈവാലയത്തിൽ ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ നടക്കുന്ന ഗൾഫ് കാത്തോലിക് കരിസ്മാറ്റിക്ക് റിന്യൂവൽ സർവീസസ് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെ നടക്കുന്ന കോൺഫറൻസിലേക്കുള്ള പ്രവേശനത്തിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഗൾഫിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2000ത്തോളം പേരെയാണ് കോൺഫറൻസിനായി പ്രതീക്ഷിക്കുന്നത്. മൂന്ന് ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ നടക്കുന്ന കലാപരിപാടികൾക്കായുള്ള തയ്യാറെടുപ്പുകൾ പുരോഗമിച്ചു വരികയാണ്.
കോൺഫറൻസിന്റെ ഭാഗമായി നടത്തപ്പടുന്ന സ്തുതി ആരാധനാ, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തീ ശുശ്രൂഷ എന്നിവക്ക് യു എ ഇ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ക്രിസ്റ്റോഫെ സാക്കിയ എൽ കാസിസ്, കാരിസ് ഇന്ത്യയുടെ എപ്പിസ്കോപ്പൽ അഡ്വൈസർ ആർച്ച്ബിഷപ് ഫ്രാൻസിസ് കലിസ്റ്റ് നോർത്തേൺ അറേബ്യ വികാരിയാത്ത് ബിഷപ്പ് ആൽഡോ ബറാദി, സതേൺ അറേബ്യ വികാരിയാത്ത് ബിഷപ് പൗലോ മാര്ടിനെല്ലി, കാരിസ് ഇന്റർനാഷണൽ അംഗങ്ങളായ ഷെവലിയാർ സിറിൾ ജോൺ, ആൻഡ്രസ് അരാൻകോ, പ്രശസ്ത വചന പ്രഘോഷകൻ റോബർട്ട് കാന്റൺ, ഗൾഫ് കപ്പൂച്ചിൻ കുസ്‌തോസ് ഫാ മൈക്കിൾ ഫെർണാണ്ടസ് , യു എ ഇ കാരിസ് കോർഡിനേറ്റർ ഡോ ജോസഫ് ലൂക്കോസ് തുടങ്ങിയവർ നേതൃത്വം നൽകും.
പ്രസംഗങ്ങളുടെ തത്സമയ മലയാള പരിഭാഷ ഉണ്ടായിരിക്കും.പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പുരോഗമിച്ചുവരുന്നതായി സഘാടകരായ ഫാ മൈക്കിൾ ഫെർണാണ്ടസ്, ഫാ വർഗീസ് കോഴിപ്പാടൻ, ഡോ ജോസഫ് ലൂക്കോസ്, ക്ലിറ്റ്സൺ ജോസഫ്, എഡ്‌വേഡ് ജോസഫ്, ആരോഗ്യ രാജ് എന്നിവർ അറിയിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.