ഗാസയിൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ ; 50 ബന്ദികളെ വിട്ടയയ്‌ക്കും; കരാറിന് അംഗീകാരം നൽകി ഇസ്രയേൽ മന്ത്രിസഭ

ഗാസയിൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ ; 50 ബന്ദികളെ വിട്ടയയ്‌ക്കും; കരാറിന് അംഗീകാരം നൽകി ഇസ്രയേൽ മന്ത്രിസഭ

ടെൽ അവീവ്: ഹമാസിനെതിരെയുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രയേൽ മന്ത്രിസഭ. ബന്ദികളാക്കപ്പെട്ടവരിൽ 50 പേരെ മോചിപ്പിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് താൽകാലിക വെടിനിർത്തൽ നടപ്പിലാക്കുന്നത്.

ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചർച്ചകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നു വരികയായിരുന്നു. ഇതിനിടെയാണ് ഇസ്രയേലിന്റെ ഔദ്യോഗിക പ്രതികരണം. മന്ത്രി സഭയിലെ ഭൂരിഭാഗം അംഗങ്ങളും വെടിനിർത്തൽ കരാറിനോട് യോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് വിവരം.

നാല് ദിവസത്തേക്കാണ് വെടിനിർത്തൽ നടപ്പിലാക്കുന്നത്. സ്ത്രീകളേയും കുട്ടികളേയുമാണ് ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുന്നത്. നാല് ദിവസങ്ങളിലായി ഘട്ടം ഘട്ടമായിട്ടായിരിക്കും ബന്ദികളെ മോചിപ്പിക്കുന്നത്. ഈ നാല് ദിവസങ്ങളിലും ഇസ്രയേലിന്റെ ഭാഗത്ത് നിന്നും യാതൊരു വിധത്തിലുള്ള ആക്രമണങ്ങളും ഉണ്ടാകില്ല. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ നീട്ടുമെന്നും ഇസ്രായേൽ മന്ത്രിസഭയുടെ പ്രസ്താവനയിൽ പറയുന്നു. 10 ബന്ദികളെ മോചിപ്പിച്ചാൽ ഓരോ ദിവസവും വെടിനിർത്തൽ നീട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്. കരാറിന് സമ്മതിച്ചതായി ഹമാസും അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.