കെഎസ്ആര്‍ടിസിക്ക് 90 കോടി കൂടി അനുവദിച്ചു

കെഎസ്ആര്‍ടിസിക്ക് 90 കോടി കൂടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 90.22 കോടി രൂപകൂടി അനുവദിച്ചു. 70.22 കോടി രൂപ പെന്‍ഷന്‍ വിതരണത്തിനാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു.

ഈ മാസം ആദ്യം 30 കോടി നല്‍കിയിരുന്നു. കോര്‍പറേഷന് ഈ വര്‍ഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്. ഈ വര്‍ഷം ഇതുവരെ അനുവദിച്ചത് 1234.16 കോടിയാണ്.

രണ്ടാം പിണറായി സര്‍ക്കാര്‍ 4933.22 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയത്. ഏഴര വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആകെ നല്‍കിയത് 9886.22 കോടി രൂപയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.