കുമളി: വൃഷ്ടിപ്രദേശത്ത് പെയ്ത ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കി.
142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. തമിഴ്‌നാട്ടിലും മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഇതും ജലനിരപ്പ് ഉയരുന്നതിനു കാരണമായി.
അതേ സമയം, ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്വാഭാവിക നടപടി മാത്രമായാണ് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്നും തമിഴ്‌നാട് വ്യക്തമാക്കി.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. പെരിയാര്‍ വനമേഖലയില്‍ 30.4 മില്ലിമീറ്ററും തേക്കടിയില്‍ 38.4 മില്ലിമീറ്ററും മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ജലനിരപ്പ് ഉയര്‍ന്നതോടെ തേക്കടി തടാക തീരങ്ങള്‍ വെള്ളത്തിനടിയിലായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.