'യാത്രാനുഭവം അവര്‍ണനീയം': തേജസില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

'യാത്രാനുഭവം അവര്‍ണനീയം': തേജസില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ബംഗളൂരു: ഇന്ത്യ തദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധ വിമാനത്തില്‍ യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബംഗളൂരുവിലെ വ്യോമസേന വിമാനത്താവളത്തില്‍ നിന്നും ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി തേജസില്‍ യാത്ര ചെയ്തത്. യാത്രയുടെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ചു.

യാത്രാനുഭവം പങ്കുവയ്ക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണെന്നും പ്രതിരോധ നിര്‍മ്മാണ രംഗത്തെ രാജ്യത്തിന്റെ കഴിവിലുള്ള തന്റെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു സംഭവമെന്നും പ്രധാനമന്ത്രി കുറിപ്പില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പര്യാപ്തതയില്‍ അഭിമാനം പകരുന്നതായിരുന്നു യാത്രയെന്നും അദേഹം എക്‌സില്‍ കുറിച്ചു.

പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സാണ് തേജസ് നിര്‍മിക്കുന്നത്. 2001 മുതല്‍ ഇതുവരെ 50 ല്‍ അധികം തേജസ് യുദ്ധവിമാനങ്ങള്‍ എച്ച്എഎല്‍ വ്യോമസേനയ്ക്കായി നിര്‍മിച്ചു നല്‍കി. 97 പുതിയ തേജസ് വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ വ്യോമസേന എച്ച്എഎല്ലിനോട് സെപ്റ്റംബറില്‍ നിര്‍ദേശിച്ചിരുന്നു.

ഓസ്ട്രേലിയ, അര്‍ജന്റീന, ശ്രീലങ്ക, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളും തേജസ് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.