2012 ലെ ചെക്ക് കേസ്: റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിനെ അറസ്റ്റ് ചെയ്ത് പൊലീസ്

2012 ലെ ചെക്ക് കേസ്: റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിനെ അറസ്റ്റ് ചെയ്ത് പൊലീസ്

പാലാ: കേന്ദ്രത്തിന്റെ അന്തര്‍സംസ്ഥാന അനുമതിയോടെ പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ചതിനെ തുടര്‍ന്ന് ശ്രദ്ധ നേടിയ റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

2012ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചെക്ക് കേസിലാണ് ഗിരീഷിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച വാറണ്ടിന്‍മേലാണ് അറസ്റ്റ്.

പാലാ പോലീസ് അറസ്റ്റ് ചെയ്ത ഗിരീഷിനെ ഉടന്‍തന്നെ എറണാകുളത്തേക്കു കൊണ്ടുപോകുമെന്നാണ് സൂചന. അതേ സമയം, ഒരാഴ്ച മുമ്പു പുറപ്പെടുവിച്ച വാറണ്ടിന്റെ കാലാവധി നാളെ അവസാനിരിക്കെയാണ് പോലീസ് ഞായറാഴ്ച വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

ഗിരീഷിനൊപ്പം രണ്ട് ജാമ്യക്കാരും പോലീസിന്റെ കൂടെ പോയിട്ടുണ്ട്. ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഭാര്യ നിഷ പ്രതികരിച്ചു.

രണ്ടു ദിവസം മുമ്പ് പത്തനംതിട്ടയില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് റോബിന്‍ ബസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കോണ്‍ട്രാക്ട് സര്‍വീസ് അനുമതിയുള്ള ബസ് സ്റ്റേജ് കാര്യേജായി എല്ലാ സ്റ്റോപ്പില്‍ നിന്നും ആളെ എടുത്തു സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്.

അതേ സമയം, നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ബസ് സര്‍വീസ് പുനരാരംഭിക്കുമെന്നും മുന്നോട്ടു വെച്ച കാല്‍ പിന്നോട്ടില്ലെന്നും റോബിന്‍ ബസ് ഉടമ ഗിരീഷ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.