വത്തിക്കാൻ സിറ്റി : ലത്തീൻ കാനോൻ നിയമത്തിൽ ഭേദഗതികൾ വരുത്തി ഫ്രാൻസിസ് പാപ്പാ . സ്ത്രീകൾക്ക് ആരാധനാക്രമത്തിൽ കൂടുതൽ പങ്കാളിത്തം അനുവദിക്കുന്നതാണ് പുതിയ ഭേദഗതികൾ. ഇനിമുതൽ സ്ത്രീകൾക്ക് അൾത്താരശുശ്രൂഷകരും വചന വായനക്കാരും ആവാം. വി കുർബാന കൊടുക്കാനും അനുവാദം ഉണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ ഇത് പ്രാബല്യത്തിൽ ഉണ്ടായിരുന്നു. പ്രാദേശിക തലത്തിൽ മെത്രാന്മാർ ഇത് അനുവദിച്ചിരുന്നുവെങ്കിലും ആഗോളസഭയിൽ നിയമപരമായ അംഗീകാരം ലഭിച്ചത് ഇപ്പോഴാണ്. പുരോഹിത ശുശ്രൂഷകൾ അനുവദനീയമല്ല. വിവാഹം, മാമ്മോദീസ തുടങ്ങിയ കൂദാശകൾ പരികർമം ചെയ്യാനും മൃതസംസ്‌കാരം നടത്താനും അനുവാദമില്ല എന്നും രേഖ നിർദ്ദേശിക്കുന്നു.
ഫ്രാൻസിസ് പാപ്പാ 2021 ജനുവരി 10ന് ഒപ്പുവച്ച "സ്പിരിറ്റസ് ഡൊമിനി"(കർത്താവിന്റെ ആത്മാവ് ) എന്ന അപ്പസ്തോലിക ലേഖനത്തലൂടെ ആണ് ഈ നിയമഭേദഗതി വരുത്തിയത്. പാപ്പാ മുൻകൈയെടുത്ത് കാനൻ നിയമത്തിൽ വരുത്തുന്ന ഈ നടപടി കാനൻ നിയമപ്രകാരം " മോത്തു പ്രോപ്രിയോ"(അവന്റെ തന്നെ തീരുമാനമനുസരിച്ച്) എന്ന നിയമ നടപടി ആണ്. കാനോൻ നിയമത്തിലെ ഇരുന്നൂറ്റി മുപ്പതാമത്തെ ഖണ്ഡികയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ചില പ്രത്യേകസാഹചര്യങ്ങളിൽ പാപ്പായ്ക്ക് മുൻകൈയെടുത്ത് സ്വയം തീരുമാനമെടുക്കാനുള്ള അനുവാദം ഉണ്ട്. കാനൻ നിയമത്തിലെ " മോത്തു പ്രോപ്രിയ" അനുസരിച്ച്. ജനുവരി 10ന് ഒപ്പുവച്ച് , 11 നാണ് ഇത് പുറപ്പെടുവിച്ചത്. ആദ്യത്തെ " മോത്തു പ്രോപിയോ " 1484 ൽ ഇന്നസെന്റ് എട്ടാമൻ പാപ്പാ ആയിരുന്നു നടപ്പിലാക്കിയത് . ഫ്രാൻസിസ് പാപ്പാ ഇതുവരെ 34 'മോത്തു പ്രോപ്രിയോ' നടപ്പിലാക്കിയിട്ടുണ്ട്. അവയെല്ലാം തന്നെ സഭയുടെ നടപടി ക്രമങ്ങളെ പരിഷ്ക്കരിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.