ആവേശപോരില്‍ ബ്ലാസ്‌റ്റേഴ്‌സിന് സമനില

ആവേശപോരില്‍ ബ്ലാസ്‌റ്റേഴ്‌സിന് സമനില

കൊച്ചിന്‍: ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് മഞ്ഞപ്പട. മൂന്ന് -മൂന്നിനാണ് കേരള ബ്ലാസാറ്റേഴ്‌സ് ചെന്നൈയെ സമനിലയില്‍ തളച്ചത്.

ആര്‍ത്തിരമ്പിയ മഞ്ഞപ്പടയുടെ ആരാധകരെ ഞെട്ടിച്ച് ആദ്യമിനിട്ടില്‍ ചെന്നൈ ഗോള്‍ കണ്ടെത്തി. എന്നാല്‍ ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ബ്ലാസ്‌റ്റേഴ്‌സ് അധികം താമസിയാതെ ഗോള്‍ മടക്കി. പതിനൊന്നാം മിനിട്ടില്‍ ദിമിത്രിയോസ് ഡയമന്റകോസ് ചെന്നൈ വല ചലിപ്പിച്ചപ്പോള്‍ സ്‌കോര്‍ 1-1.

സമനില ഗോള്‍ വന്നതിന് രണ്ടു മിനിട്ടു ശേഷം ജോര്‍ഡന്‍ മുറെ മഞ്ഞപ്പടയെ വീണ്ടും ഞെട്ടിച്ചു. പതിമൂന്നാം മിനിട്ടില്‍ സ്‌കോര്‍ 2-1. പത്ത് മിനിട്ടുകള്‍ക്കപ്പുറം മുറെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തുമ്പോള്‍ മഞ്ഞപ്പടയുടെ ആരാധകര്‍ സ്തബ്ധരായി. സ്‌കോര്‍ 3-1.

എന്നാല്‍ രണ്ടു ഗോളുകള്‍ക്ക് പിന്നിലായതോടെ ആക്രമിച്ചു കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പകുതി അവസാനിക്കും മുന്‍പ് രണ്ടാം ഗോള്‍ മടക്കി. ക്വാമെ പെപ്‌റ 38ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിനായി രണ്ടാം ഗോള്‍ നേടി. സ്‌കോര്‍ 2-3.

59ാം മിനിട്ടില്‍ ദിമിത്രിയോസ് ഡയമന്റകോസ് തന്റെ രണ്ടാം ഗോളും നേടി മല്‍സരം സമനിലയിലാക്കി. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടു നിന്ന ശേഷം ശക്തമായി തിരിച്ചുവന്ന കേരള ബ്ലാസ്റ്റേഴ്‌സ് അവസാന മിനിട്ടുകളില്‍ ആക്രമിച്ചു കളിച്ചുവെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.

നിലവില്‍ എട്ട് മല്‍സരങ്ങളില്‍ അഞ്ച് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 17 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഡിസംബര്‍ മൂന്നാം തിയതി ഗോവയ്‌ക്കെതിരെ ഗോവയിലാണ് ബ്ലാസ്റ്റേഴിന്റെ അടുത്ത മല്‍സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.