വാഷിങ്ടൺ: നൊബേൽ സമ്മാന ജേതാവും അമേരിക്കൻ മുൻ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹെൻറി കിസിൻജർ അന്തരിച്ചു. 100 വയസായിരുന്നു. ബുധനാഴ്ച സ്വവസതിയിലായിരുന്നു അന്ത്യം. വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ച പാരീസ് ഉടമ്പടിരൂപം നൽകുന്നവരിൽ ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു ഹെൻറി. 1973ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം സ്വന്തമാക്കിയിരുന്നു.
നയതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, രാഷ്ട്രീയ തത്വചിന്തകൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ സുപ്രധാന സംഭാവനകൾ നൽകിയ കിസിൻജർ, അമേരിക്കയുടെ ശീത യുദ്ധകാല തന്ത്രങ്ങളുടെ ശിൽപിയെന്നാണ് അറിയപ്പെടുന്നത്. 1969 മുതൽ 1977 വരെയായിരുന്നു ഓദ്യോഗിക പ്രവർത്തന കാലം. വിയറ്റ്നാം യുദ്ധം മുതൽ ബംഗ്ലാദേശിൻറെ വിമോചനയുദ്ധം വരെ എല്ലായിടത്തും കിസിൻജറിന് പങ്കുണ്ടായിരുന്നു.
1970 കളില്‍, റിച്ചാര്‍ഡ് നിക്സന്റെ കീഴില്‍ സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുമ്പോള്‍ ലോകത്തെ മാറ്റിമറിച്ച പല സംഭവങ്ങളിലും നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ ഹെന്റിയുടെ പങ്ക് ശ്രദ്ധേയമാണ്. ചൈനയുമായുള്ള നയതന്ത്ര ബന്ധം തുറക്കല്‍, യുഎസ് - സോവിയറ്റ് യൂണിയന്‍ ചര്‍ച്ചകള്‍, ഇസ്രയേല്‍ ഉള്‍പ്പടെ അറബ് രാജ്യങ്ങളുമായുള്ള ബന്ധം വിപൂലികരിക്കല്‍ തുടങ്ങിയവയെല്ലാം എല്ലാം ഇദേഹത്തിന്റെ കാലത്തായിരുന്നു.
1974ല്‍ നിക്‌സണിന്റെ രാജിയോടെ യുഎസ് വിദേശനയത്തിന്റെ പ്രധാന ശില്പിയെന്ന നിലയില്‍ കിസിന്‍ജറിന്റെ റോള്‍ കുറഞ്ഞെങ്കിലും പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡിന്റെ കീഴില്‍ നയതന്ത്ര ശില്‍പി എന്ന നിലയില്‍ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. 1973ലാണ് സമാധാന നേബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തിയത്. ആ വര്‍ഷം വിയ്റ്റ്നാം നേതാവായ ഡക് തോയ്ക്കും സംയുക്തമായാണ് നേബേല്‍ സമ്മാനം ലഭിച്ചത്. ഹെന്റിക്ക് നേബേല്‍ സമ്മാനം നല്‍കിയത് ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെ നേബേല്‍ കമ്മറ്റിയിലെ രണ്ടംഗങ്ങള്‍ രാജിവച്ചിരുന്നു.
രണ്ട് അമേരിക്കൻ പ്രസിഡൻറുമാരുടെ കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായി ഹെൻറി കിസിൻജർ പ്രവർത്തിച്ചിരുന്നു. നൂറാം വയസിലും രാഷട്രീയ രംഗത്തും മറ്റും നിറസാന്നിധ്യമായിരുന്നു ഹെൻറി. ഉത്തര കൊറിയ ഉയർത്തുന്ന ആണവ ഭീഷണിയെക്കുറിച്ച് അമേരിക്കൻ സെനറ്റിന് മുൻപാകെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലായിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.