കൊച്ചി: വ്യാജ രേഖ ആരോപണങ്ങളും പൊലീസിന്റെ ചോദ്യം ചെയ്യലും തുടരുന്നതിനിടെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും. എറണാകുളം കലൂര്‍ എ.ജെ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ ചുമതല ഏറ്റെടുക്കും.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവര്‍ പുതിയ നേതൃത്വത്തിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും.
പുതിയ അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുമതലയേല്‍പ്പിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം മൂവാറ്റുപുഴ മുന്‍സിഫ് കോടതി തള്ളിയിരുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ കെപിസിസി മൂന്നംഗ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ കമ്മിറ്റി ചുമതലയേല്‍ക്കുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ എ, ഐ ഗ്രൂപ്പുകള്‍ക്കിടയിലെ തര്‍ക്കവും രൂക്ഷമാണ്. ഐ വിഭാഗത്തിലെ സിജോ ജോസഫിനെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി പ്രഖ്യാപിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിലപാടിലാണ് എ ഗ്രൂപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.