അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദ യാത്രാ ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ പരിക്ക്, നാല് പേരുടെ തലയ്ക്ക് ഗുരുതര പരിക്ക്

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദ യാത്രാ ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ പരിക്ക്, നാല് പേരുടെ തലയ്ക്ക് ഗുരുതര പരിക്ക്

ഇടുക്കി: അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദ യാത്രാ ബസ് അപകടത്തില്‍പ്പെട്ട് 16 പേര്‍ക്ക് പരിക്ക്. നാല് പേര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പനംകുട്ടിക്ക് സമീപം വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട ബസ് പാതയോരത്ത് ഇടിച്ച് നില്‍ക്കുകയായിരുന്നു.

അടിമാലിയ്ക്ക് സമീപമായിരുന്നു അപകടം. കണ്ണൂര്‍ പയ്യന്നൂരില്‍ നിന്നും ആരംഭിച്ച കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസ യാത്ര ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 36 സഞ്ചാരികളും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ 10 പേര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ് പേര്‍ മോര്‍ണിങ് സ്റ്റാര്‍ ആശുപത്രിയിലും ചികിത്സയില്‍ ഉണ്ട്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.