• Mon Jan 13 2025

ഹൈഡ്രജൻ ടാക്സികൾ വരുന്നൂ ; പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് അബുദാബി ഭരണകൂടം

ഹൈഡ്രജൻ ടാക്സികൾ വരുന്നൂ ; പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് അബുദാബി ഭരണകൂടം

അബുദാബി: ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ടാക്സികൾ നിരത്തിലിറക്കാനുള്ള പ്രവർത്തനങ്ങൾക്ക് അബുദാബി ഭരണകൂടം തുടക്കം കുറിച്ചു. വൈകാതെ ട്രെയൽ റൺ ആരംഭിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ശുദ്ധമായ ഇന്ധന പ്രവർത്തന സംവിധാനങ്ങളുടെ ഫലപ്രാപ്തി, സഞ്ചരിച്ച കിലോമീറ്ററുകളുടെ എണ്ണം, ഉപയോഗിച്ച ഹൈഡ്രജന്റെ അളവ് എന്നിവ ട്രെയലിലൂടെ വിശകലനം ചെയ്യും.

അബുദാബിയിലെ കാർബൺ ബഹിർഗമനം കുറയ്ക്കാനും പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ടാക്‌സികൾ പുറത്തിറക്കുന്നതെന്നും സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. തവാസുൽ ട്രാൻസ്പോർട്ട് കമ്പനി, അഡ്നോക് ഡിസ്ട്രിബ്യൂഷൻ, അൽ-ഫുത്തൈം മോട്ടോഴ്സ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.