കോപ് 28; എക്സ്പോ സിറ്റിയില്‍ ഫെയ്ത്ത് പവലിയന്‍ അനാച്ഛാദനം ചെയ്തു

കോപ് 28; എക്സ്പോ സിറ്റിയില്‍ ഫെയ്ത്ത് പവലിയന്‍ അനാച്ഛാദനം ചെയ്തു

ദുബായ്: കാലാവസ്ഥാ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതില്‍ വിശ്വാസ സമൂഹങ്ങളുടെയും മതസ്ഥാപനങ്ങളുടെയും പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കോപ്28 ന്റെ നാലാം ദിവസം ആദ്യമായി ഫെയ്ത്ത് പവലിയന്റെ ഉദ്ഘാടനത്തിനായി ലോക മതനേതാക്കളും ശാസ്ത്രജ്ഞരും ആഗോള രാഷ്ട്രീയ ഉദ്യോഗസ്ഥരും ഒത്തുകൂടി.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അധ്യക്ഷതയിലാണ് ഫെയ്ത്ത് പവലിയന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ എന്നിവരും പങ്കെടുത്തു.

അല്‍ അസ്ഹറിലെ ഗ്രാന്‍ഡ് ഇമാമും ഫ്രാന്‍സിസ് മാര്‍പാപ്പയും വീഡിയോ വഴി സദസിനെ അഭിസംബോധന ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ അടിയന്തര നടപടിയുടെ പ്രാധാന്യം പങ്കുവെച്ചു.

ലോകത്തില്‍ ആരോടെങ്കിലും എതിരല്ലെന്നും മറിച്ച് എല്ലാവരുടെയും പ്രയോജനത്തിനായി സഖ്യങ്ങള്‍ ആവശ്യമാണെന്നും മാര്‍പാപ്പ പറഞ്ഞു. മതപരമായ പ്രതിനിധികള്‍ എന്ന നിലയില്‍ മാറ്റം സാധ്യമാണെന്ന് കാണിക്കുന്നതിന് സുസ്ഥിരവുമായ ജീവിത രീതികള്‍ പ്രകടിപ്പിക്കണം.

കൂടാതെ നമ്മുടെ പൊതു ഭവനം സംരക്ഷിക്കാന്‍ രാഷ്ട്രനേതാക്കളോട് തീക്ഷ്ണമായി ആവശ്യപ്പെടുകയായിരുന്നു തന്റെ വീഡിയോ പ്രസംഗത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ. ചില ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് മാര്‍പാപ്പ ഈ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.