ഇടുക്കി: ചിലര്‍ വിധിയെ പഴിച്ച് ജീവിതം നഷ്ടപ്പെടുത്തും അല്ലെങ്കില്‍ പരിമിതികളെയും വൈകല്യത്തെയും പുറംകാല്‍ കൊണ്ടടിച്ചോടിച്ച് ഉയരങ്ങളിലെത്തും. അങ്ങനെ കൈകളില്ലെങ്കിലും കാലുകള്‍ കൊണ്ട് വണ്ടിയോടിച്ച് ചരിത്രം സ്യഷ്ടിച്ചിരിക്കുകയാണ് ജിലുമോള്‍. ഇടുക്കിക്കാരി ജിലുമോള്‍ ആറ് വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത്. ജന്മനാ ഇരുകൈകളും ഇല്ലാതെ നാലുചക്ര വാഹനം ഓടിക്കുന്ന ആദ്യ ഏഷ്യക്കാരി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജിലു.
നവകേരള സദസിന്റെ സമ്മേളനത്തിന്റെ പ്രഭാത സമ്മേളനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ജിലു ഡ്രൈവിങ് ലൈസന്‍സ് ഏറ്റുവാങ്ങി. ജിലുവിന്റെ ഫോര്‍വീലര്‍ ലൈസന്‍സിനായുള്ള അപേക്ഷ മോട്ടോര്‍ വാഹന വകുപ്പ് തള്ളിയിരുന്നു. ഇതോടെ ജിലു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജിലുവിന്റെ അപേക്ഷ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചപ്പോള്‍ കാറില്‍ രൂപമാറ്റം വരുത്തി നല്‍കണം എന്ന ആവശ്യമായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചത്. ഇതോടെ ഭിന്നശേഷി കമ്മിഷന്‍ ഇടപെട്ടു.
2016ലെ ഭിന്നശേഷി അവകാശ നിയമത്തില്‍ 41(2) വകുപ്പില്‍ ഭിന്നശേഷി വ്യക്തികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നു. ഇതിലൂടെ വാഹനങ്ങളുടെ ഘടനയില്‍ കാര്യമായ മാറ്റം വരുത്താതെ തന്നെ വാഹനങ്ങളുടെ പ്രവര്‍ത്തന രീതിയില്‍ അനുയോജ്യമായ മാറ്റം വരുത്താം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.