ഗര്‍ഭിണിയെ കൊന്ന് വയറുപിളര്‍ന്ന് കുഞ്ഞുമായി കടന്നു; കൊടുംക്രൂരതയ്ക്ക് ലിസ മോണ്ട്ഗോമറിക്ക് ലഭിച്ച വധ ശിക്ഷയ്ക്ക് വീണ്ടും സ്റ്റേ

 ഗര്‍ഭിണിയെ കൊന്ന് വയറുപിളര്‍ന്ന് കുഞ്ഞുമായി കടന്നു;  കൊടുംക്രൂരതയ്ക്ക് ലിസ മോണ്ട്ഗോമറിക്ക്  ലഭിച്ച വധ ശിക്ഷയ്ക്ക് വീണ്ടും സ്റ്റേ

ന്യൂയോര്‍ക്ക്: അത്യപൂര്‍വ്വമായ കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കാന്‍സാസ് സ്വദേശിനിയുടെ വധ ശിക്ഷയ്ക്ക് വീണ്ടും സ്റ്റേ. ഗര്‍ഭിണിയെ കൊന്ന് വയറുപിളര്‍ന്ന് പൊക്കിള്‍ക്കൊടി അറുത്തുമാറ്റി കുട്ടിയെ പുറത്തെടുത്ത് കടന്നുകളഞ്ഞ കേസില്‍ കാന്‍സാസ് സ്വദേശിനി ലിസ മോണ്ട്ഗോമറിയാണ് വധശിക്ഷ കാത്തിരിക്കുന്നത്. സ്ത്രീയുടെ മാനസിക നില പരിശോധിക്കേണ്ടതുണ്ട് എന്ന് വിലയിരുത്തിയാണ് കോടതി വധശിക്ഷ സ്റ്റേ ചെയ്തത്.

വയറുപിളര്‍ന്ന് പുറത്തെടുത്ത എട്ടുമാസമായ കുട്ടിയുമായി കടന്നുകളയാന്‍ ലിസ മോണ്ട്ഗോമറി ശ്രമിച്ചു എന്നതാണ് കേസിന് ആധാരം. കുട്ടി തന്റേതാണ് എന്ന് വരുത്തി തീര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പ്രഡിഡന്റായി സ്ഥാനമേല്‍ക്കുന്നതിന് എട്ടുദിവസം മുന്‍പ് വധശിക്ഷ നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് ജഡ്ജി പാട്രിക് ഹാന്‍ലോണ്‍ ശിക്ഷ സ്റ്റേ ചെയ്തത്.

ഇന്ത്യാനയിലെ ഫെഡറല്‍ കറക്ഷണല്‍ കോംപ്ലക്സില്‍ വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. ലിസ മോണ്ട്ഗോമറിക്ക് എതിരെ ഫെഡറല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. കാന്‍സാസില്‍ നിന്ന് 170 മൈല്‍ യാത്ര ചെയ്ത് എത്തിയാണ് മോണ്ട്ഗോമറി കൊലപാതകം നടത്തിയത്. വളര്‍ത്തുനായയെ വാങ്ങാന്‍ എന്ന വ്യാജേനയെത്തി ബോബി ജോ സ്റ്റിനെറ്റ് എന്ന സ്ത്രീയെയാണ് മോണ്ട് ഗോമറി നിഷ്ഠുരമായി കൊന്നത്.

ഗര്‍ഭിണിയായ 23കാരിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. അതിനിടെ വയറു പിളര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്തു. അടുത്ത ദിവസം തന്നെ ഇവര്‍ അറസ്റ്റിലായി. 17 വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ജൂലൈ 14നാണ് വധശിക്ഷയ്ക്ക് വേണ്ടിയുള്ള നടപടികള്‍ പുനരാരംഭിച്ചത്. അമേരിക്കയില്‍ വധശിക്ഷയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് നടപടികള്‍ വേഗത്തിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ അമേരിക്കയില്‍ ആദ്യമായാണ് ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചത്. ലിസ മോണ്ട്ഗോമറിയുടെ വധശിക്ഷ സ്റ്റേ ചെയ്ത സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ നടത്തേണ്ടത് ബൈഡന്‍ ഭരണകൂടമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.