കാനത്തിന് വിട പറയാന്‍ കേരളം: മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; സംസ്‌കാരം നാളെ കോട്ടയത്ത്

 കാനത്തിന് വിട പറയാന്‍ കേരളം: മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; സംസ്‌കാരം നാളെ കോട്ടയത്ത്

കൊച്ചി: കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിക്കും. മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ് എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. നെടുമ്പാശേരിയില്‍ നിന്ന് രാവിലെ എട്ടിന് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പിന്നീട് രാവിലെ പത്തിന് എത്തിക്കുമെന്ന് അറിയിക്കുകയായിരുന്നു. പാര്‍ട്ടി ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചക്ക് രണ്ടോടെ പട്ടം പി.എസ് സ്മാരകത്തിലും പൊതുദര്‍ശനം ഉണ്ടാകും.

നാളെ രാവിലെ 11 ഓടെ കോട്ടയം വാഴൂരിലാണ് സംസ്‌കാരം.. തിരുവനന്തപുരത്തെ ഇടപ്പഴിഞ്ഞി വിവേകാനന്ദനഗറിലെ വസതിയിലേക്കാണ് ആദ്യം മൃതദേഹം എത്തിക്കുക. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് ശേഷം കാനത്തുള്ള വസതിയില്‍ എത്തിക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രമേഹ രോഗത്തിന് ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. പ്രമേഹം മൂര്‍ച്ഛിച്ച് കാലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. നവകേരള സദസിന്റെ ഭാഗമായി കൊച്ചിയിലുള്ള മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രിയോടെ കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.