കര്‍മ്മ ഭൂമിവിട്ട് ജന്മ ഭൂമിയിലേയ്ക്ക്; കാനം രാജേന്ദ്രന്റെ മൃതദേഹവും വഹിച്ച് പ്രത്യേക കെഎസ്ആര്‍ടിസി കോട്ടയത്തേക്ക്

കര്‍മ്മ ഭൂമിവിട്ട് ജന്മ ഭൂമിയിലേയ്ക്ക്; കാനം രാജേന്ദ്രന്റെ മൃതദേഹവും വഹിച്ച് പ്രത്യേക കെഎസ്ആര്‍ടിസി കോട്ടയത്തേക്ക്

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതേദഹം തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുപോയി. പ്രത്യേകമായി തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് മൃതദേഹം വിലാപ യാത്രയായി കൊണ്ടുപോകുന്നത്. മന്ത്രിമാരായ കെ. രാജന്‍, ചിഞ്ചുറാണി, ജി.ആര്‍ അനില്‍, പി. പ്രസാദ് എന്നിവരെ കൂടാതെ മുതിര്‍ന്ന നേതാക്കളും ബസില്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ് പട്ടത്തെ പി.എസ് സ്മാരകത്തില്‍ തങ്ങളുടെ പ്രിയ നേതാവ് കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗാവിന്ദന്‍, കെ.കെ ശൈലജ, പി.കെ ശ്രീമതി, എം. വിജയകുമാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.