യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; വാഹനമോടിക്കുന്നവർക്ക് അതീവ ജാഗ്രത നിർദേശം

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; വാഹനമോടിക്കുന്നവർക്ക് അതീവ ജാഗ്രത നിർദേശം

അബുദാബി: യുഎഇയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത നിർദേശം നൽകി അധികൃതർ. മഞ്ഞുവീഴ്ചയുള്ളപ്പോൾ വേഗം കുറച്ചും മുന്നിലുള്ള വാഹനങ്ങളുമായി മതിയായ അകലം പാലിച്ചും വാഹനം ഓടിക്കണം. ലോ ബീം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. ഈ സമയങ്ങളിൽ ഓവർടേക്കിങോ ലെയ്ൻ മാറ്റമോ പാടില്ല.

ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽനിന്നും സുരക്ഷിത അകലത്തിൽ മാറ്റിനിർത്തിയ ശേഷം ഹസാഡ് ലൈറ്റ് ഇടാം.
യുഎഇയിൽ ഇന്നലെ പുലർച്ചെ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് അടുത്ത ആഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ്. മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ച വരെ മൂടൽ മഞ്ഞുണ്ടാകും.

രാജ്യത്തിന്റെ വടക്കുഭാഗങ്ങളിലും തീരപ്രദേശങ്ങളിലും മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബർ മുതൽ മാർച്ച് വരെ താപനില കുറയും. ബുധനാഴ്ച വരെ പകൽ 26 ഡിഗ്രിയും രാത്രി 16 ഡിഗ്രി സെൽഷ്യസുമാണ് ശരാശരി താപനില. ദുബായിൽ ഇന്നു പകൽ കൂടിയ താപനില 27 ഡിഗ്രി. വ്യാഴാഴ്ച അത് 25 ഡിഗ്രിയായി കുറയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.