അഴിമതി കണ്ടെത്തിയതിനെത്തുടർന്ന് സൗത്ത് കൊറിയൻ മുൻ പ്രസിഡണ്ടിൻറെ 20 വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവച്ചു

അഴിമതി കണ്ടെത്തിയതിനെത്തുടർന്ന് സൗത്ത് കൊറിയൻ മുൻ പ്രസിഡണ്ടിൻറെ  20 വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവച്ചു

സിയോൾ: സൗത്ത് കൊറിയൻ മുൻ പ്രസിഡണ്ട് പാർക്ക് ജിയുൻ-ഹേയുടെ 20 വർഷം തടവ് ശിക്ഷ ദക്ഷിണ കൊറിയൻ സുപ്രീം കോടതി ശരിവച്ചു. ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ  ആദ്യമായാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവ് അഴിമതി ആരോപണത്തെ തുടർന്ന് അധികാരത്തിൽ നിന്നും പുറത്തു പോയത്.

പാർലമെന്റിൽ ഇംപീച്ച് ചെയ്ത നടപടി ഭരണഘടനാകോടതി ശരിവച്ചതിനെ തുടർന്ന് പാർക്കിനു 2017 ൽ അധികാരമൊഴിയേണ്ടി വന്നു. ദക്ഷിണ കൊറിയയിലെ സൈനിക സ്വേച്ഛാധിപതിയുടെ മകളായ പാർക്ക് 2013 ൽ ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡണ്ടായി അധികാരമേറ്റു. പ്രമുഖ കമ്പനികളിൽ നിന്ന് കോടിക്കണക്കിന് തുക കൈപറ്റി എന്ന് കണ്ടെത്തിയതാണ് അവരുടെ പതനത്തിനു കാരണമായത് .

ഈ കേസ് വിവിധ കോടതികളിൽ വിചാരണ ചെയ്യപ്പെട്ടിരുന്നു എന്നാൽ 20 വർഷത്തെ തടവും 18 ബില്യൺ പിഴയും (16.38 ദശലക്ഷം ഡോളർ) പിഴയും ശരിവയ്ക്കാനുള്ള സുപ്രീം കോടതിയുടെ വിധി രക്ഷപെടുവാൻ ഉള്ള നിയമവഴികൾക്ക് അവസാനമായിതീർന്നു. പാർക്ക് 2017 മാർച്ച് 31 മുതൽ ജയിലിലാണ് ,അഴിമതി ആരോപണം അവർ നിഷേധിക്കുകയാണ് ഉണ്ടായത് . വിധികേൾക്കുവാൻ സുപ്രീം കോടതിയിൽ അവർ ഹാജരായതുമില്ല.

നിയമനടപടി അവസാനിച്ചതിനാൽ പാർക്കിന്റെ റിപ്പബ്ലിക്കൻ പാർട്ടി അനുയായികൾ പ്രസിഡണ്ടിന്റെ പക്കൽ നിന്നും മാപ്പ് ലഭിക്കുന്നതിനായി ശ്രമം തുടങ്ങിക്കഴിഞ്ഞു . ദേശീയ ഐക്യത്തിന്റെ പേരിൽ അഴിമതി ആരോപണങ്ങളിൽ ജയിലിൽ കിടക്കുന്ന പാർക്കിനും മറ്റൊരു മുൻ പ്രസിഡണ്ട് ലീ മ്യുങ് ബക്കിനും മാപ്പ് നൽകാമെന്ന ആശയം ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ തലവൻ ലീ നക്-യോൻ അവതരിപ്പിച്ചു.

മാപ്പു നല്കുന്നതിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഏകേദശം തുല്യമാണ് .കഴിഞ്ഞയാഴ്ച പോൾസ്റ്റർ റിയൽമീറ്റർ നടത്തിയ സർവേയിൽ 47.7 ശതമാനം പേർ മാപ്പുനൽകുന്നതിനെതിരെയും 48 ശതമാനം പേർ മാപ്പ് നൽകിയതായും കണ്ടെത്തി. പാർക്കിന്റെ ഒരുസഹായിക്ക് കൈക്കൂലി കൊടുത്തുവെന്നാരോപിച്ച് സാംസങ് ഇലക്ട്രോണിക്സ് കോ ലിമിറ്റഡ് വൈസ് ചെയർമാൻ ജയ് വൈ ലീയും തിങ്കളാഴ്ച കോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുന്നു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.