വാഷിങ്ടണ്‍: യു.എസ്. കാപ്പിറ്റോള്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ സ്‌നാപ്ചാറ്റ് അക്കൗണ്ട് സ്ഥിരമായി നിരോധിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനിയുടെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ട്രംപ് ആവര്‍ത്തിച്ച് ലംഘിച്ചുവെന്നും സ്‌നാപ്ചാറ്റ് കമ്മ്യൂണിറ്റി താല്‍പര്യപ്പെടുന്ന ഏറ്റവും മികച്ച ദീര്‍ഘകാല നടപടിയാണ് ഇതെന്നും സ്‌നാപ്ചാറ്റ് പറഞ്ഞു.
വിദ്വേഷം, അക്രമം എന്നിവ പരത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഞങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനമാണ്. പൊതുസുരക്ഷാ താല്‍പര്യാര്‍ത്ഥം അദ്ദേഹത്തിന്റെ അക്കൗണ്ട് സ്ഥിരമായി നീക്കം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനമെടുക്കുന്നു എന്നും സ്‌നാപ്ചാറ്റ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് ട്രംപിന്റെ അക്കൗണ്ടിന് ട്വിറ്റര്‍ സ്ഥിര വിലക്കേര്‍പ്പെടുത്തിയത്. ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉള്‍പ്പടെയുള്ള വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.