കൊച്ചി: ക്രിസ്മസ്-പുതുവത്സര സീസണില്‍ കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന നിരക്കില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചതിനാല്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ യാത്ര റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാ വര്‍ഷവും അവധിക്കാലത്ത് യാത്ര നിരക്ക് ഉയര്‍ത്താറുണ്ട്. കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് നിരക്ക് വര്‍ധനയെന്ന കാര്യത്തില്‍ യാതൊരു സംശയുവുമില്ല.
എന്നാല്‍ നികുതിയടക്കം രണ്ടര ഇരട്ടിയോളം അധികമാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതിനാല്‍ സാധാരണ വിനോദ സഞ്ചാരികള്‍ക്ക് ഈ നിരക്കുകള്‍ താങ്ങാനാവില്ല. ഇതെല്ലാം ആഭ്യന്തര ടൂറിസം മേഖലയെ കാര്യമായി തന്നെ ബാധിക്കും.
ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നത് നിരാശാജനകമാണ്. എന്നിരുന്നാലും നിരക്ക് നിരീക്ഷിക്കുന്നെന്നാണ് വ്യോമയാന മന്ത്രാലയം അറിയിക്കുന്നത്.
നിരക്ക് വര്‍ധന ബാധിക്കുന്നത് കേരളത്തിലേക്ക് വരുന്നവരെ മാത്രമല്ല. കേരളത്തില്‍ നിന്ന് രാജ്യത്തെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാന്‍ ആഗ്രഹിച്ചവരും യാത്രാ പദ്ധതികളില്‍ നിന്ന് പിന്മാറുകയാണ്. മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്കും കിഴിവ് നിരക്കില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.