ന്യൂഡൽഹി: 2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ചില സുപ്രധാന സാമ്പത്തിക കാര്യങ്ങൾ പൂർത്തിയാക്കാനുള്ള അവസാന ദിനമാണ് ഡിസംബർ 31. ഡിസംബർ 31നകം പൂർത്തിയാക്കേണ്ട കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം
യുപിഐ ഐഡി: ഒരു വർഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന യുപിഐ ഐഡി നിങ്ങൾക്കുണ്ടെങ്കിൽ അത് ഡിസംബർ 31 ന് ശേഷം ഡീആക്ടിവേറ്റാകും. ഉപയോഗിക്കാതെ കിടക്കുന്ന യുപിഐ ഐഡിയുണ്ടെങ്കിൽ എത്രയും വേഗം അത് ആക്ടീവാക്കേണ്ടതുണ്ട്.
ഐടിആർ: 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി, അതായത് 2023-24 മൂല്യനിർണയ വർഷം ജൂലൈ 31, 2023 ആയിരുന്നു. ഈ തീയതിക്കകം ഐടിആർ ഫയൽ ചെയ്യാൻ കഴിയാത്തവർക്ക് 2023 ഡിസംബർ 31 വരെ ലേറ്റ് ഫീസോടെ പുതുക്കിയ ഐടിആർ ഫയൽ ചെയ്യാവുന്നതാണ്.
ഡീമാറ്റ് അക്കൗണ്ടുകൾക്കുള്ള നോമിനേഷൻ സമർപ്പിക്കേണ്ട സമയപരിധി: ഡീമാറ്റ് അക്കൗണ്ടുകൾക്കുള്ള നോമിനേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 31 വരെയാക്കി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) നീട്ടിയിട്ടുണ്ട്. നിങ്ങൾ മരണപ്പെട്ടാൽ നിങ്ങളുടെ ഡീമാറ്റ് സെക്യൂരിറ്റികൾ ആർക്കാണ് നൽകേണ്ടതെന്ന് വ്യക്തമാക്കാൻ ഒരു നാമനിർദേശ ഫോം നൽകാൻ കഴിയും.
ബാങ്ക് ലോക്കര്‍ കരാർ പുതുക്കൽ: ഉപഭോക്താക്കളുമായി ബാങ്കുകള്‍ ലോക്കർ കരാറുകൾ പുതുക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ ഘട്ടങ്ങളായുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അതില്‍ ആദ്യ ഘട്ടത്തിനുള്ള സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കും. പുതിയ ലോക്കര്‍ കരാറുകളില്‍ ചില പ്രധാന മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഉദാഹരണത്തിന്, ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ബാങ്കുകള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക ഉയര്‍ത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.