തൊടുപുഴ: രണ്ട് കോടി രൂപ മുടക്കി ഒന്‍പത് മാസം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയ ആതുരാലയം ഇപ്പോഴും പ്രവര്‍ത്തന രഹിതം. തൊടുപുഴയില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്കായി നിര്‍മിച്ച ബഹു നില മന്ദിരമാണ് പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ രോഗികള്‍ക്കോ നാട്ടുകാര്‍ക്കോ ഉപകാര പ്രദമല്ലാതെ അനാഥവസ്ഥയില്‍ കിടക്കുന്നത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഉദ്ഘാടനം മനപൂര്‍വം വൈകിപ്പിക്കുകയാണെന്ന ആക്ഷേപവും വ്യാപകമാണ്.
പി.ജെ. ജോസഫ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപ ചിലവഴിച്ചാണ് 5,000 ചതുശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിച്ചത്. കഴിഞ്ഞ മാര്‍ച്ച് 31 ന് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ച് കരാറുകാരന്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.
മൂന്ന് നിലകളിലായുള്ള കെട്ടിടത്തില്‍ നാല് ഒപി മുറികള്‍, മൂന്ന് വാര്‍ഡുകള്‍, നഴ്‌സിങ് സ്റ്റേഷന്‍, ലിഫ്റ്റ് റൂം, സ്റ്റെയര്‍കേസ് റും, ടോയ്‌ലറ്റ് ബ്ലോക്ക്, 10000 ലിറ്റര്‍ ഓവര്‍ ഹെഡ് വാട്ടര്‍ ടാങ്ക്, സെപ്റ്റിക് ടാങ്ക്, പ്രധാന കെട്ടിടവുമായി ബന്ധിപ്പിക്കുന്ന റാമ്പ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇത്രയധികം ക്രമീകരങ്ങള്‍ ഉണ്ടായിട്ടും അതിന്റെ പ്രയോജനം കൃത്യമായി രോഗികള്‍ക്ക് ലഭ്യമാകുന്നില്ലെന്ന സ്ഥിതിയാണ്.
കെട്ടിടം തുറന്ന് പ്രവൃത്തിക്കാതായതോടെ പരിസര പ്രദേശങ്ങളെല്ലാം കാട് കയറിയ സ്ഥിതിയാണ്. പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.