രാജ്യത്തിന്റെ നട്ടെല്ലാണ് കൃഷിയും കാര്‍ഷിക മേഖലയും. ചോര നീരാക്കി മണ്ണില്‍ പൊന്നു വിളയിക്കുന്ന നാടിന്റെ അന്ന ദാതാക്കളായ കര്‍ഷകര്‍ ഇന്ന് വലിയ പ്രതിസന്ധി നേരിടുകയാണ്. മണ്ണിന്റെ ചൂരും വിയര്‍പ്പിന്റെ മണവുമുള്ള കര്‍ഷകനെ മറന്ന് കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഭരണ കര്‍ത്താക്കളുടെ തല തിരിഞ്ഞ നയങ്ങളും പരിഷ്‌കാരങ്ങളും മൂലം രാജ്യക്കാകമാനമുള്ള കര്‍ഷകര്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് ഇന്‍ഫാം എന്ന കര്‍ഷക പ്രസ്ഥാനത്തിന് പ്രസക്തിയേറുന്നത്. ഇന്‍ഫാമിനെ ശക്തിപ്പെടുത്തേണ്ടതും പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജസ്വലമാക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണന്ന യാഥാര്‍ത്ഥ്യം ഇനിയും നമ്മള്‍ വിസ്മരിക്കരുത്. ഇന്‍ഫാം ഇന്ന് കര്‍ഷക ദിനമായി ആചരിക്കുകയാണ്.
കാർഷിക വൃത്തി ഓരോ സംസ്കാരത്തിന്റെയും അടിസ്ഥാനവും കാർഷികവൃത്തികളോടനുബദ്ധിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സമൂഹങ്ങളിലും സംസ്കാരങ്ങൾ രൂപപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം എന്ന അടിസ്ഥാന ആവശ്യം കർഷകരാണ് അന്നും ഇന്നും നിറവേറ്റി തരുന്നത്. അതിനാൽ തന്നെ കർഷകരുടെ പ്രാധാന്യം ആധുനിക ലോകത്തിൽ ഏറ്റവും മുന്നിൽ തന്നെയാകണം എന്നും ഓലിക്കരോട്ടച്ചൻ ഓർമിപ്പിച്ചു. ഈ പുതിയ കാർഷിക നിയമ വശങ്ങൾ മാത്രം അല്ല ഒപ്പം കുടിയേറ്റ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ കൂടി മാധ്യമങ്ങളും പൊതു സമൂഹവും ചർച്ച ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. പൂർണ വീഡിയോ സന്ദേശം താഴെ കൊടുക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.