ഇടുക്കി: വണ്ടിപ്പെരിയാര്‍ കൊലപാതകക്കേസില്‍ കോടതി സുപ്രധാന തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ട അര്‍ജുനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സാക്ഷിയായ കടയുടമ. കുട്ടിയ്ക്ക് നല്‍കാന്‍ മിഠായി വാങ്ങിയിരുന്നില്ലെന്ന അര്‍ജുന്റെ വാദം തെറ്റാണെന്ന് വണ്ടിപ്പെരിയാറിലെ കടയുടമയായ സ്ത്രീ വ്യക്തമാക്കുന്നു. മഞ്ച് ഉള്‍പ്പെടെയുള്ള മിഠായികള്‍ അര്‍ജുന്‍ സ്ഥിരമായി വാങ്ങിയിരുന്നുവെന്നാണ് കടയുടമയുടെ വെളിപ്പെടുത്തല്‍.
മിഠായി വാങ്ങാന്‍ മാത്രമായാണ് ഇയാള്‍ സ്ഥിരമായി കടയിലെത്തിയിരുന്നതെന്നും ഇവര്‍ പറയുന്നു. അര്‍ജുന്‍ അധികം സംസാരിക്കാത്ത ആളാണെന്നാണ് കടയുടമയായ സ്ത്രീ പറയുന്നത്. അര്‍ജുന്‍ സ്ഥിരമായി മിഠായി വാങ്ങി കുട്ടിയ്ക്ക് കൊടുക്കുമായിരുന്നെന്ന് അര്‍ജുന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നതാണെങ്കിലും അര്‍ജുന്‍ ഇതെല്ലാം കോടതിയില്‍ നിഷേധിക്കുകയായിരുന്നു. കുട്ടി മരിച്ചതിന് ശേഷം കുറച്ച് ദിവസത്തേക്ക് അര്‍ജുന്‍ കടയില്‍ വന്നിരുന്നില്ലെന്നും കടയുടമ പറയുന്നു. അര്‍ജുനെ കോടതി വെറുതെവിട്ടതില്‍ ഇവര്‍ അതൃപ്തി പ്രകടിപ്പിച്ചു.
വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനല്ലെന്ന് ഒറ്റ വരിയില്‍ കോടതി വിധിക്കുകായിരുന്നു. പ്രതിക്കെതിരായ കുറ്റം പൊലീസിന് തെളിയിക്കാനായില്ലെന്നായിരുന്നു കട്ടപ്പന അതിവേഗ കോടതിയുടെ വിധി. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
2021 ജൂണ്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.