പടിയിറക്കം പൂര്‍ണ സംതൃപ്തിയോടെയെന്ന് മുന്‍ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും

പടിയിറക്കം പൂര്‍ണ സംതൃപ്തിയോടെയെന്ന് മുന്‍ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും

തിരുവനന്തപുരം: പടിയിറക്കം പൂര്‍ണ സംതൃപ്തിയോടെയെന്ന് മുന്‍ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവുംപ്രതികരിച്ചു. മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രി സ്ഥാനം രാജിവച്ചത്.

മന്ത്രി ആക്കിയത് എല്‍ഡിഎഫ് ആണെന്നും മുന്നണി തീരുമാനം അംഗീകരിക്കുന്നെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. രണ്ടര വര്‍ഷം കൊണ്ട് ചെയ്യാവുന്നത് ഒക്കെ ചെയ്‌തെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്നു അഹമ്മദ് ദേവര്‍കോവില്‍. ആന്റണി രാജു ഗതാഗത വകുപ്പ് മന്ത്രിയും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29 ന് നടക്കും. ഇവര്‍ക്ക് പകരമായി മന്ത്രിസഭയിലെത്തുന്നത് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും കെഎസ്ആര്‍ടിസിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചതായും ആന്റണി രാജു വ്യക്തമാക്കി. സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്നും ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ എല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ആന്റണി രാജു മുഖ്യമന്ത്രിയെ കാണാന്‍ കുടുംബസമേതമാണ് എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.